»   » നടന്‍ കൊച്ചനിയന്‍ അന്തരിച്ചു

നടന്‍ കൊച്ചനിയന്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

സിനിമ സീരിയല്‍ നടന്‍ കൊച്ചനിയന്‍(ആര്‍ ഗോവിന്ദപ്പിള്ള)അന്തരിച്ചു. 72 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ സീനിയര്‍ മാനേജറായിരുന്നു. നൂറോളം സീരിയലുകളിലും ഇരുപത്തിയഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത അറബിക്കടലിലെ റാണി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ എത്തി. തുടര്‍ന്ന് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കാര്യം നിസാരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു.

rgovindpillai

പ്രശ്‌നം ഗുരുതരം, ഏപ്രില്‍ 18, സമൂഹം, ചെപ്പടിവിദ്യ, രാജധാനി, പക്ഷേ, സിബിഐ ഡയറി കുറിപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വശം,ഹംസ സംഗീതം,ഗോകുലം,മൗനമേഘങ്ങള്‍,ബ്ലാക്ക് ആന്റ് വൈറ്റ്,സ്‌നേഹതീരം,കനവുകള്‍,സ്ത്രീ,മുറപ്പെണ്ണ് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

നളിനാമ്പികയാണ് ഭാര്യ, സ്വപ്‌ന, പിങ്കി എന്നിവര്‍ മക്കള്‍. കൊല്ലം അയത്തിലെ ശവസംസ്‌കാരം.

English summary
Actor r govinda pillai dead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam