twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമാണിക്യത്തില്‍ അത് ചെയ്തത് കുറെ ടേക്ക് എടുത്താണ്, വെളിപ്പെടുത്തി റഹ്മാന്‍

    By Midhun Raj
    |

    നായകനായും സഹനടനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് റഹ്മാന്‍. റൊമാന്റിക്ക് ഹീറോയായി നിരവധി സിനിമകളിലാണ് റഹ്മാന്‍ അഭിനയിച്ചത്. കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവരുടെ സിനിമകളിലും സഹനടനായി റഹ്മാന്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന്‍ തിളങ്ങിയിരുന്നു. മോളിവുഡിനേക്കാള്‍ ഇപ്പോള്‍ തമിഴിലാണ് റഹ്മാന്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുളള രാജമാണിക്യം എന്ന ചിത്രം നടന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    2005ലാണ് രാജമാണിക്യം പുറത്തിറങ്ങിയത്. അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. മെഗാസ്റ്റാറിന്‌റെ സഹോദരന്‌റെ വേഷത്തിലാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ റഹ്മാന്‍ എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രാജമാണിക്യം.

    അതേസമയം രാജമാണിക്യം

    അതേസമയം രാജമാണിക്യം സമയത്ത് ബുദ്ധിമുട്ടിയ ഒരു കാര്യം ഒരഭിമുഖത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ഡാന്‍സ് മുന്‍പ് പഠിക്കാതെയാണ് താന്‍ സിനിമയില്‍ നൃത്തം ചെയ്തതെന്ന് നടന്‍ പറയുന്നു. എറ്റവുമൊടുവിലായി രാജമാണിക്യം സിനിമയിലെ ഗാനത്തിന് വേണ്ടി എത്ര ടേക്കാണ് പോയതെന്ന് ഇന്നും തനിക്ക് പിടിയില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

    എനിക്ക് തീരെ അറിയാത്ത കാര്യമാണ്

    എനിക്ക് തീരെ അറിയാത്ത കാര്യമാണ് ഡാന്‍സ്, ഐവി ശശി സാര്‍ സംവിധാനം ചെയ്ത് പത്മരാജന്‍ സാര്‍ എഴുതിയ കാണാമറയത്ത് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്തത്, റഹ്മാന്‍ പറയുന്നു. അന്ന് ഡാന്‍സ് കളിക്കാനായി ശോഭന എന്നെ ഒരുപാട് സഹായിച്ചിരുന്നു. ആ സിനിമയില്‍ ഒരു മധുരക്കിനാവിന്‍ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായതോടെ എനിക്ക് പിന്നെ ഡാന്‍സിന് പ്രാധാന്യമുളള സിനിമകള്‍ വരാന്‍ തുടങ്ങി.

    പക്ഷേ ഡാന്‍സ് എന്നത്

    പക്ഷേ ഡാന്‍സ് എന്നത് എന്നെ സംബന്ധിച്ച് വലിയ ടെന്‍ഷനായിരുന്നു. അവസാനം സിനിമയില്‍ ഡാന്‍സ് കളിച്ചത് രാജമാണിക്യം എന്ന മമ്മൂക്ക ചിത്രത്തിന് വേണ്ടിയാണ്. അതിലെ ആ ഗാനം എത്ര ടേക്ക് എടുത്തിട്ടാണ് ഒകെ ആയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സിനിമയിലെ രണ്ടാം വരവില്‍ എനിക്ക് നായിക വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

    എനിക്കൊരു നായിക വന്നാല്‍

    എനിക്കൊരു നായിക വന്നാല്‍ ഡാന്‍സ് ഒകെയുണ്ടാവും എന്ന പേടിയായിരുന്നു അതിന് പിന്നില്‍. എന്തായാലും സിനിമയിലെ എന്റെ രണ്ടാം വരവില്‍ എനിക്ക് നായിക ഇല്ലാത്ത കഥാപാത്രങ്ങളാണ് ലഭിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തി. അതേസമയം മലയാളത്തില്‍ വൈറസ് എന്ന ചിത്രമാണ് റഹ്മാന്റെതായ ഒടുവില്‍ പുറത്തിറങ്ങിയത്.

    Recommended Video

    മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാ ഹിറ്റ് ചലച്ചിത്രം രാജമാണിക്യം
    1983ല്‍ മമ്മൂട്ടിയുടെ കൂടെവിടെ

    1983ല്‍ മമ്മൂട്ടിയുടെ കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന്റെ സിനിമാ അരങ്ങേറ്റം. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലിനൊപ്പവും ഒന്നിച്ച് നിരവധി സിനിമകള്‍ ചെയ്തിരുന്നു താരം. തമിഴില്‍ നിലവില്‍ ത്രില്ലര്‍ ചിത്രങ്ങളിലൂടെയാണ് റഹ്മാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. തുപ്പരിവാലന്‍ 2, പൊന്നിയന്‍ ശെല്‍വന്‍ ഉള്‍പ്പെടെയുളള ചിത്രങ്ങളാണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

    Read more about: mammootty rahman
    English summary
    actor rahman reveals the difficulties he faced during the dance shoot of mammootty's rajamanikyam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X