Don't Miss!
- Lifestyle
Horoscope Today, 22 January 2023: കഠിനാധ്വാനത്തിലൂടെ മുന്നേറും, ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടും; രാശിഫലം
- News
അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
നടന് റഹ്മാന്റെ മകള്‍ റുസ്ത വിവാഹിതയായി; താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയും
മലയാള സിനിമയുടെ ചുള്ളന് നായകനായിരുന്നു റഹ്മാന്. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരകുടുംബമാണ് റഹ്മാന്റേത്. ഭാര്യയെയും മക്കളെയും അടുക്കളയില്‍ സഹായിച്ചും മറ്റുമൊക്കെ താരം ശ്രദ്ധ നേടി. ഇപ്പോഴിതാ റഹ്മാന്റെ കുടുംബത്തിലെ ഏറ്റവും വലിയൊരു സന്തോഷം നടന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഒരു കണ്ണ് മാത്രം തുറന്ന് സല്മാന് നോക്കി, ഞാനാകെ ഭയന്നു പോയി; ഓര്‍മ്മ പങ്കുവച്ച് ആദിത്യ റോയ് കപൂര്‍
റഹ്മാന്റെ മൂത്തമകള്‍ റുസ്ത റഹ്മാന് വിവാഹിതയായി. അല്‍താഫ് നവാബ് ആണ് വരന്. വിവാഹശേഷമുള്ള താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായതോടയൊണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ചെന്നൈയില്‍ വെച്ച് വലിയൊരു റിസപ്ക്ഷനിലാണ് റുസ്ത റഹ്മാനും അല്‍താഫ് നവാബും വിവാഹിതരായത്. സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. റഹ്മാന്റെ ഭാര്യ സഹോദരി ഭര്‍ത്താവായ സംഗീത സംവിധായകന് എആര്‍ റഹ്മാന് കുടുംബസമേതം ചടങ്ങുകള്‍ക്കെല്ലാം സാക്ഷിയായിരുന്നു. അതിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊക്കെ താരപുത്രിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയത് ശ്രദ്ധേയമായി. നവവധു വരന്മാര്ക്ക് ബൊക്കെ സമ്മാനിച്ച് കൊണ്ടാണ് മുഖ്യമന്ത്രി എത്തിയത്.

മലയാളത്തില്‍ നിന്നും താരപുത്രിയ്ക്കുള്ള ആശംസാ പ്രവാഹമാണ്.അതേ സമയം താരപത്രിയുടെ വിവാഹം ആഘോഷമാക്കാൻ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. റഹ്മാൻ്റെ സഹപ്രവർത്തകരും തൊണ്ണൂറുകളിലെ താരങ്ങളുമായ നിരവധി പേർ തലേ ദിവസം തന്നെ എത്തിയിരുന്നു. ലിസി, സുഹാസനി, ശോഭന, നാദിയ മൊയ്തു, മേനക, സുന്ദർ, രേവതി, പാർവതി തുടങ്ങിയ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു.
റഹ്മാനൊപ്പം പല വേദികളിലും വീഡിയോസിലുമൊക്കെ നിറഞ്ഞ് നിന്ന പുത്രിയാണ് റുസ്ത. നിലവില്‍ മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയന്‍ സെല്‍വനിലാണ് റഹ്മാന് അഭിനയിക്കുന്നത്. അത് കൂടാതെ വിശാലിന്റെ തുപ്പരിവാളന്‍ 2 എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.