താരപിതാവ് അന്തരിച്ചു! നടന്‍ റഹ്മാന്റെ പിതാവ് കെഎംഎ റഹ്മാന്‍ അന്തരിച്ചു, ദുഃഖം പങ്കുവെച്ച് താരം!!

എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ റഹ്മാന്‍ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും സിനിമയുടെ തിരക്കുകളിലായിരിക്കുന്ന താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുകയാണ്.

 rahaman-s-father

റഹ്മാന്റെ പിതാവ് കെഎംഎ റഹ്മാന്‍ അന്തരിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെയാണ് പിതാവിന്റെ മരണവിവരം അറിയിച്ചിരിക്കുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 6.30 ന് നിലമ്പൂരിലെ ജുമാമസ്ജീദില്‍ നടക്കുമെന്നും താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാധകരടക്കം നിരവധി പേരാണ് താരപിതാവിന്റെ വിയോഗത്തില്‍ അനുശോനവുമായി എത്തിയിരിക്കുന്നത്.

1983 ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരമായിരുന്നു റഹ്മാന്‍. അക്കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തകര്‍ത്തഭിനയിച്ചിരുന്ന റഹ്മാന്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് പോയതോടെ മലയാളത്തില്‍ ഇടവേള വരികയായിരുന്നു. മലപ്പുറം സ്വദേശിയായ റഹ്മാന്‍ ജനിച്ചത് അബുദാബിയിലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X