»   » 500 രൂപയുടെ വ്യാജപ്പകര്‍പ്പ്, യുവനടനും പണികിട്ടി, വ്യാജനെ തിരിച്ചറിയാനുള്ള മാര്‍ഗവും ഉപദേശിച്ച് താരം

500 രൂപയുടെ വ്യാജപ്പകര്‍പ്പ്, യുവനടനും പണികിട്ടി, വ്യാജനെ തിരിച്ചറിയാനുള്ള മാര്‍ഗവും ഉപദേശിച്ച് താരം

By: Nihara
Subscribe to Filmibeat Malayalam

രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് പുറത്തിറക്കിയ 500 രൂപയുടെ വ്യാജപ്പകര്‍പ്പ് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പണികിട്ടിയത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ രജത് മേനോനും ഇത്തരത്തിലൊരു പണികിട്ടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 500 രൂപയുടെ വ്യാജ നോട്ട് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്.

ഹോട്ടല്‍ ബില്ലായി നല്‍കിയത് വ്യാജനോട്ട്

തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വാദ് ഹോട്ടലിന്റെ ഉടമസ്ഥനാണ് രജത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് ഒരാള്‍ നല്‍കിയ 500 രൂപയുടെ വ്യാജനോട്ടായിരുന്നു.

ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല

500 രൂപയുടെ വ്യാജനോട്ടാണ് ലഭിച്ചതെന്ന് തിരിച്ചറിയാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പെട്രോള്‍ പമ്പില്‍ നല്‍കിയപ്പോഴാണ് വ്യാജനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് ബ്ങ്കില്‍ പോയപ്പോള്‍ വ്യാജനോട്ടാണ് ലഭിച്ചതെന്ന് ബാങ്കുകാര്‍ സ്ഥിരീകരിച്ചു. പിന്നിട് നോട്ട് പോലീസിനെ ഏല്‍പ്പിക്കുകയും പരാതി നല്‍കുകയും ചെയ്തു.

സംഭവം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചു

രജത്ത് തന്നെയാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വിഡിയോ സഹിതം പോസ്റ്റ് ഇട്ടിട്ടുള്ളത്. കള്ളനോട്ട് തിരിച്ചറിയാന്‍ വേണ്ട മാര്‍ഗങ്ങളെക്കുറിച്ചും വിഡിയോയില്‍ വിവരിക്കുന്നുണ്ട്. യഥാര്‍ത്ഥ നോട്ടും വ്യാജപ്പകര്‍പ്പും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

English summary
A customer duped the staff of Swad Hotel in Thrissur by giving a colour photocopy of Rs 500 note. The hotel is owned by Malayalam film actor Rajith Menon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam