»   » ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞത് വൈകിയാണെന്ന് രംഭ

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞത് വൈകിയാണെന്ന് രംഭ

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രായപൂര്‍ത്തിയാകാത്ത തന്റെ മക്കള്‍ക്ക് നിയമപരമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന രംഭ ഒക്ടോബറിലാണ് തനിക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അതിന് പിന്നാലെയാണ് മക്കളുടെ സംരക്ഷണം പൂര്‍ണമായും തനിക്ക് വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിക്കുന്നത്.

Read Also;മറ്റ് നടിമാരെ പോലെയല്ല രംഭ; രംഭയുടെ ആവശ്യം ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം അല്ല!!

സെക്ഷന്‍ ഒമ്പതിലെ ഹിന്ദു മാരേജ് ആക്ട് പ്രകാരമാണ് രംഭ ആദ്യ ഹര്‍ജിയില്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിൡച്ചിരുന്നു. എന്നാല്‍ രംഭ നേരിട്ട് ഹാജരാകാത്തതിനാല്‍ വാദം മാറ്റി വച്ചു. വിധി വരും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം അഞ്ചു ലക്ഷം ഈടാക്കി തരണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഭര്‍ത്താവ് ഇന്ദ്രന്റെ മുന്‍വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി.

വിജയലക്ഷ്മി

വിജയ ലക്ഷ്മി എന്നാണ് രംഭയുടെ യഥാര്‍ത്ഥ പേര്. ഉള്ളതൈ അള്ളിത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്വര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചിരാജാവ്, ക്രോണിക് ബാച്ച്‌ലര്‍ തുടങ്ങിയവ മലയാളത്തിലെ രംഭയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ഇന്ദ്രനുമായുള്ള വിവാഹം

2010 ഏപ്രിലാണ് നടി രംഭയും കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രനും വിവാഹിതരാകുന്നത്. ഇപ്പോള്‍ ഒന്നിച്ചല്ല ഇരുവരും താമസിക്കുന്നത്. രണ്ട് മക്കളുണ്ട്. മക്കള്‍ രണ്ട് പേരും രംഭയ്‌ക്കൊപ്പം ചെന്നൈയിലാണ്.

ഇന്ദ്രന്റെ ആദ്യ വിവാഹം

ഇന്ദ്രന്റെ മുന്‍ വിവാഹത്തെ കുറിച്ച് നടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. 2003 ഡിസംബറിലാണ് ഇന്ദ്രന്‍, ദുഷ്യന്തി സെല്‍വിനായകനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ തന്നോട് ഇന്ദ്രന്‍ മുന്‍ വിവാഹത്തെ കുറിച്ച് മറച്ചു വച്ചു. വിവാഹത്തിന് ശേഷം കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങള്‍

വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുണ്ടായ പീഡനങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. ഇന്ദ്രന്‍ കാനഡയിലെ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുട്ടികളുടെ അടുത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നു. പിന്നീട് മേല്‍കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തനിക്ക് കുട്ടികളെ തിരിച്ചു കിട്ടിയതെന്ന് രംഭ പറയുന്നു.

കാനഡയില്‍

ഇന്ദ്രന്‍ ഇപ്പോള്‍ കാനഡിയിലേക്ക് തിരിച്ച് പോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടത് പിതാവിന്റെ ചുമതലയാണ്. എന്നാല്‍ ഭര്‍ത്താവ് ഇത് നിരസിക്കുകയാണെന്ന് രംഭ ആരോപിക്കുന്നു.

രംഭയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actor Rambha moves court seeking legal custody of children.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam