Ramesh: തന്റെ സെറ്റില്‍ അഭിനയിക്കാനെത്തിയ രസികന് പിഷാരടി നല്‍കിയ പ്രതിഫലം: എന്താണെന്നറിയേണ്ടെ! കാണാം
നിരവധി സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ കലാകാരനാണ് രമേഷ് പിഷാരടി. സ്വാഭാവിക ഹാസ്യത്തിലൂടെ ആളുകളെ ചിരിപ്പിക്കുന്നതില്‍ കേമനായ നടന്‍ ചലച്ചിത്ര മേഖലയില്‍ ഇപ്പോഴും സജീവസാന്നിധ്യമാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനോടൊപ്പം ആദ്യമായി സംവിധായക കുപ്പായമണിയുന്നതിന്റെ തിരക്കിലും കൂടിയാണ് പിഷാരടിയിപ്പോള്‍.
പഞ്ചവര്‍ണ്ണ തത്ത എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ നായികയാവുന്ന ചിത്രത്തില്‍ സലീംകുമാര്‍ മണിയന്‍പ്പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.എല്ലാ തരത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ രമേഷ് പിഷാരടി അറിയിച്ചിരുന്നു.

ചിതത്തിനു വേണ്ടി ജയറാം ചെയ്ത പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തല മൊട്ടയടിച്ചും ശരീര ഭാരം കൂട്ടിയുമാണ് ജയറാം ചിത്രത്തിനായി വ്യത്യസ്ഥ ലുക്ക് പരീക്ഷിച്ചത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററുകള്‍ക്കും മറ്റും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നടന്‍ മണിയന്‍പ്പിളള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്.

അവതാരകനും ഗാനരചയിതാവുമായ ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയെക്കുറിച്ചുളള വിശേഷങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ സിനിമയുടെ ഒരു സീനില്‍ അഭിനയിക്കാനെത്തിയ ആള്‍ക്കൊപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ വന്നു സംവിധായകന്റെ തലയില്‍ കയറിയ വിരുതന് പ്രതിഫലം നല്‍കിയത് ഒരു കഷണം തേങ്ങാ എന്നാണ് പിഷാരടി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ഷോട്ടില്‍ അഭിനയിക്കാനെത്തിയ എലിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. എതായാലും ചിത്രം ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. പിഷാരടിയുടെ പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications