മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നില്ലെന്ന് റാണ, കാര്യമുണ്ട്!
മേജര്‍ രവി സംവിധാനം ചെയ്യുന്ന '1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം റാണ ദഗ്ഗുപതി പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് റാണ ദഗ്ഗുപതി. ട്വിറ്ററിലൂടെയാണ് റാണ പ്രതികരിച്ചത്.
ഇത് ഏത് സിനിമയാണ്. തനിക്കും ഇതൊരു പുതിയ വാര്‍ത്തയാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നും പിന്നീട് അഭിനയിക്കുമെന്നും റാണ ട്വീറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ റാണയെ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നതായി സംവിധായകന്‍ മേജര്‍ രവി പറയുന്നു.

സമീപിച്ചിരുന്നു, പക്ഷേ
ചിത്രത്തിന് വേണ്ടി റാണയെ സമീപിച്ചിരുന്നതായി മേജര്‍ രവി പറയുന്നു. ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി പറഞ്ഞത്.

ഡേറ്റിന്റെ പ്രശ്‌നം
ഡേറ്റിന്റെ പ്രശ്‌നമാണ് റാണ ദഗ്ഗുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് മേജര്‍ രവി പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് റാണ സമ്മതിച്ചിരുന്നതാണ്. ഒക്ടോബറിന് ശേഷം താന്‍ ഫ്രീയാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അറിയച്ചത് ഒക്ടോബര്‍ മുതല്‍ ഫ്രീയല്ലെന്നാണ്.

ചിത്രീകരണം നീളും
ചിത്രീകരണം മാറ്റി വയ്ക്കാന്‍ കഴിയില്ല. യുദ്ധം പശ്ചാത്തലമാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ പെര്‍മിഷനും കാര്യങ്ങളൊക്ക വേണ്ടതിനാല്‍ ഡേറ്റ് പറ്റില്ലെന്ന് മേജര്‍ രവി പറഞ്ഞു.

ബാഹുബലി തിരക്കില്‍
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ തിരക്കിലാണിപ്പോള്‍ റാണ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ലാലേട്ടന്റെ ഫോട്ടോസിനായി...


Click it and Unblock the Notifications