»   » അഭിമുഖത്തിനിടെ ഭല്ലാല ദേവനായി റാണ ദഗ്ഗുപതി! ഞെട്ടിത്തരിച്ച് അവതാരിക! ക്ഷോഭത്തിന് കാരണം???

അഭിമുഖത്തിനിടെ ഭല്ലാല ദേവനായി റാണ ദഗ്ഗുപതി! ഞെട്ടിത്തരിച്ച് അവതാരിക! ക്ഷോഭത്തിന് കാരണം???

Posted By: Karthi
Subscribe to Filmibeat Malayalam

അഭിമുഖത്തിനിടെ അവതരാകരോട് ക്ഷോഭിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ട്. അതില്‍ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമുണ്ട്. കരണ്‍ താപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിമുഖം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയിരുന്നു. അവതരാകന്റെ ചോദ്യങ്ങളോടുള്ള താല്പര്യമില്ലായ്മയാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണം.

ഇക്കുറി അജയ് ദേവഗണ്‍ അല്ല!!! സൂര്യയുടെ സിങ്കം ത്രി ബോളിവുഡിലേക്ക്!!! പകരമെത്തുന്നത്???

തമിഴ് നടന്‍ ധനുഷ് ഒരു അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. തെലുങ്ക് ചാനലില്‍ നടന്ന് അഭിമുഖത്തിലായിരുന്നു ധനുഷ് അവതാരികയോട് ക്ഷുഭിതാനിയ ഇറങ്ങിപ്പോയത് ഇതിന് പിന്നാലെയാണ് ബാഹുബലി താരം റാണ ദഗ്ഗുപതിയും അഭിമുഖത്തിനിടെ അവതാരികയോട് ദേഷ്യുപ്പെട്ടത്. 

ടിവി9 അഭിമുഖം

ധനുഷ് ഇറങ്ങിപ്പോയ അഭിമുഖം നടത്തിയ അതേ ചാനല്‍ തന്നെയാണ് റാണ ദഗ്ഗുപതിയേയും ഇന്റര്‍വ്യു ചെയ്തത്. ടിവി9 ചാനലിന് ഇത് രണ്ടാമത്തെ അനുഭവമാണ്. രണ്ട് സംഭവങ്ങളുടേയും വീഡിയോ ചാനല്‍ പുറത്ത് വിട്ടിരുന്നു.

മയക്കുമരുന്ന് കേസ്

ടോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് റാണയെ പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട അവതരാകയുടെ ചോദ്യങ്ങളില്‍ റാണ അസ്വസ്ഥത പ്രകടപിച്ചിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ അവര്‍ ചോദ്യം തുടരുകയായിരുന്നു.

റാണയ്ക്ക് ലഭിച്ച പാഴ്‌സല്‍

എക്‌സൈസ് ഉദ്യോഗ്യസ്ഥര്‍ റാണയുടെ വീട്ടില്‍ എത്തിയതും റാണയ്ക്ക് ലഭിച്ച് പാഴ്‌സലിനേക്കുറിച്ചും അവതാരക ചോദിച്ചപ്പോഴായിരുന്നു റാണ ദേഷ്യപ്പെട്ടത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും താരം അവതാരകയ്ക്ക് താക്കീത് നല്‍കി.

അവതാരക ഞെട്ടി

റാണയുടെ പെട്ടന്നുള്ള ഈ പ്രതികരണം അവതാരകയെ ഞെട്ടിച്ചു. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചാനല്‍ പുറത്ത് വിട്ടു. ഒറ്റ ദിവസം കൊണ്ട് വീഡിയോ യൂടൂബില്‍ ട്രെന്‍ഡിംഗായി മാറി. ആറര ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

ധനുഷിന്റെ ഇറങ്ങിപ്പോക്ക്

വിവാദ ചോദ്യങ്ങള്‍ ചോദിച്ച് സെലിബ്രിറ്റികളെ പ്രകോപിക്കുന്നത് ചാനല്‍ പതിവാക്കിയിരിക്കുകായാണ്. സുചി ലീക്‌സുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ധനുഷിനെ പ്രകോപിപ്പിച്ചത്. ഇതൊരു ഉപയോഗ ശൂന്യമായ അഭിമുഖമാണെന്ന് പറഞ്ഞായിരുന്നു ധനുഷ് ഇറങ്ങിപ്പോയത്.

English summary
Actor Rana Daggubati shouted and warns TV9 anchor who asked about Tolywood drug scandal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X