പ്രിയ രാമന്റെ മുന്‍ ഭര്‍ത്താവ് രഞ്ജിത്തും രാഗസുധയും വിവാഹിതരായി
ചെന്നൈ: നടി പ്രിയാ രാമന്റെ മുന്‍ ഭര്‍ത്താവ് രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ആദ്യ വിവാഹത്തില്‍ രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍ മക്കളുണ്ട്.
പ്രണയിച്ച് വിവാഹിതരായ രഞ്ജിത്തും പ്രിയ രാമനും പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിലൊടുവിലാണ് വേര്‍പിരിഞ്ഞത്. ഒരുമിച്ചു താമസിക്കാന്‍ കഴിയാത്തവിധം സ്വരചേര്‍ച്ച ഇല്ലാത്തതുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് പ്രിയ രാമന്‍ അടുത്തകാലത്ത് പറഞ്ഞിരുന്നു. വിവാഹമോചനം നേടിയെങ്കിലും രഞ്ജിത്ത് നല്ല സുഹൃത്തായി തുടരുമെന്നും പ്രിയ പറയുന്നു.

ചെന്നൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളത്തിലടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രഞ്ജിത്ത്. തെലുങ്കിലും തമിഴിലും വില്ലന്‍ വേഷങ്ങളുമായി ഇപ്പോഴും സജീവമാണ് രഞ്ജിത്ത്.


Click it and Unblock the Notifications











