രഞ്ജിത്തും രണ്ടാംകെട്ടിന്, വധു രാഘസുധ
മോഹന്‍ലാല്‍ നായകനായ 'ചന്ദ്രോത്സവം' എന്ന ചിത്രത്തിലെ ആനപ്രേമിയായ രാമനുണ്ണി എന്ന വില്ലനെ ആരും മറന്നിരിക്കില്ല. മമ്മൂട്ടിയ്‌ക്കൊപ്പം 'രാജമാണിക്യ'ത്തിലും പ്രിഥ്വിരാജിനൊപ്പം 'താന്തോനി'യിലുമൊക്കെ കണ്ടിരുന്ന അതേ രഞ്ജിത്ത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് രഞ്ജിത്ത് വിവാഹമോചിതനായ വാര്‍ത്തകള്‍ വന്നിരുന്നു.
തെന്നിന്ത്യയിലെ മുന്‍നിര നായികയായിരുന്ന പ്രിയാ രാമനായിരുന്നു രഞ്ജിത്തിന്റെ ഭാര്യ. അതൊരു പ്രണയവിവാഹമായിരുന്നു. 1999 ലാണ് ഇരുവരും വിവിഹം ചെയ്തത്. പിന്നീട് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞിട്ട് മാസങ്ങളായതേയുള്ളൂ. ഇപ്പോള്‍ രഞ്ജിത്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു.

വധു സിനിമാ മേഖലയില്‍ നിന്ന് തന്നെയാണ്. തമിഴച്ചി, ജല്ലിക്കട്ട് കാളൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രാഘസുധയാണ് രഞ്ജിത്തിന്റെ ഭാര്യയാകാന്‍ പോകുന്നത്. നവംബര്‍ പത്തിന് വിവാഹം നടക്കും. വാര്‍ത്ത രഞ്ജിത്ത് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
രാഘസുധയ്ക്ക് ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ അവരില്‍ ആകൃഷ്ടനാക്കിയതെന്ന് രഞ്ജിത്ത് പറഞ്ഞു. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ അത് കൂടുതല്‍ അടുത്തറിയാല്‍ സാധിച്ചു. രാഘസുധയുടെ വീട്ടുകാരുടെ സമ്മതത്തോടെ തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രഞ്ജിത്ത് വ്യക്തമാക്കി.


Click it and Unblock the Notifications











