രതീഷിന്റെ മകള്‍ നായികയായി എത്തുന്നു
മറ്റൊരു താരപുത്രി കൂടി നായികമായി എത്തുന്നു. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ട് നായകരാകുന്ന ചിത്രത്തിലാണ് പാര്‍വതി എത്തുന്നത്. അങ്ങനെ മലയാളത്തിന് മൂന്നാമതൊരു പാര്‍വതിയെകൂടി ലഭിക്കുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ദുബായിയില്‍ പൂര്‍ണമായും ചിത്രകരിക്കുന്ന സിനിമയില്‍രണ്ട് ടാക്‌സി ഡ്രൈവര്‍മാരായാണ്ചാക്കോച്ചനും ബിജുമേനോനും അഭിനയിക്കുന്നത്. ചാക്കോച്ചന്റെ നായികയായിട്ടാണ് പാര്‍വതി അഭിനയിക്കുന്നത്.

നിഷാദ് കോയയുടെതാണ് കഥയും തിരക്കഥയും. ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഷാദും സുഗീതും ഒന്നിക്കുന്ന ചിത്രമാണിത്.
മലയാളത്തില്‍ നായകനായും വില്ലനായും തിളങ്ങിയിരുന്ന രതീഷിന്റെ കുടുംബത്തെക്കുറിച്ച് അടുത്തിടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. സിനിമാ അഭിനയം നിര്‍ത്തി കൃഷിയിലേക്കിറങ്ങിയിരുന്ന രതീഷ് മരിക്കുംനേരം ഏറെകടമുണ്ടായിരുന്നു. നടന്‍ സുരേഷ്‌ഗോപിയായിരുന്നു ഈ കുടുബത്തെ സഹായിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് രതീഷിന്റെ ഭാര്യ ഡയാന അന്തരിച്ചത്. മുന്‍ മന്ത്രി പരേതനായ എന്‍. കെ. ഹേമചന്ദ്രന്റെ മകളായിരുന്നു ഡയാന. ട്യൂമറായിരുന്നു മരണകാരണം.
ഇനി പാര്‍വ്വതിയിലൂടെയാണ് അനശ്വര നടന്‍ രതീഷിനെ നമ്മള്‍ ഓര്‍ക്കാന്‍ പോകുന്നത്.


Click it and Unblock the Notifications