twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയ്ന്‍ നിഗമിനെ കണ്ടാല്‍ നല്‍കുന്ന ഉപദേശം! വൈറലായി രവീന്ദ്രന്റെ മറുപടി

    By Midhun Raj
    |

    മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങിനിന്ന താരമാണ് നടന്‍ രവീന്ദ്രന്‍. അദ്ദേഹത്തിന്റെ ഡിസ്‌കോ ഡാന്‍സ് പണ്ട് തരംഗമായിരുന്നു. നായകനായും വില്ലനായും സഹനടന്‍ വേഷങ്ങളിലുമൊക്കെയാണ് രവീന്ദ്രന്‍ തിളങ്ങിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ താരമായി കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തി കൊണ്ടുപോവണമെങ്കില്‍ ഒരുപാട് സ്‌ട്രെയിന്‍ എടുക്കണമെന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു.

    ക്ലബ് എഫ് അമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. താരമായി കഴിഞ്ഞ് പിന്നീട് ആ പദവി നിലനിര്‍ത്തികൊണ്ടു പോകണമെങ്കില്‍ ഒരുപാട് സ്‌ട്രെയിന്‍ എടുക്കണം. നടനായി പിന്നീടും തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ വെളളിത്തിരയില്‍ നിന്നും എന്നെ മാഞ്ഞു പോവുമായിരുന്നു.

    raveendran-shane nigam

    ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് താന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍ താരമാവുകയായിരുന്നു. ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണത്. 40 അടി ഉയരത്തിലുളള കട്ടൗട്ടിലാണ് ഞാനും കമലഹാസനും ഒരുമിച്ചുളള ചിത്രം നാട്ടില്‍ ഹിറ്റായത്. (പിന്നീട് സകലകലാ വല്ലഭന് ശേഷം) അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളേ അല്ല.

    സൂപ്പര്‍ താരമായിരുന്നു എന്ന നിലയില്‍ ഷെയിന്‍ നിഗമിന് എന്ത് ഉപദേശം നല്‍കും എന്ന ചോദ്യത്തിന് എന്നെപ്പോലെയാവരുത് എന്നു പറയുമെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നടനാകാനുളള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുക. അല്ലാതെ എന്നെ പോലെയാവരുത് എന്ന് ഞാന്‍ പറയും. രവീന്ദ്രന്‍ പറഞ്ഞു.

    കണ്ണേട്ടനും അമ്പുച്ചനുമൊപ്പം വീണാ നായര്‍! പുറത്തായ ശേഷമുളള നടിയുടെ ചിത്രം വൈറല്‍കണ്ണേട്ടനും അമ്പുച്ചനുമൊപ്പം വീണാ നായര്‍! പുറത്തായ ശേഷമുളള നടിയുടെ ചിത്രം വൈറല്‍

    ഇതേ പോലെ ദുല്‍ഖര്‍ സല്‍മാനെ കണ്ടിരുന്നെങ്കില്‍ എന്ത് പറയും എന്ന ചോദ്യത്തിന് രവീന്ദ്രന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. കമല്‍ഹാസന്‍ കഴിഞ്ഞാല്‍ മലയാളം കൂടാതെ എല്ലാ ഭാഷകളിലുമുളള സിനിമാ പ്രേമികളും ഇഷ്ടപ്പെടുന്ന താരമാകാന്‍ നിനക്കേ കഴിഞ്ഞിട്ടുളളു. തുടര്‍ന്നും നന്നായി ചെയ്യുക എന്നു പറയുമെന്നും രവീന്ദ്രന്‍ പറഞ്ഞു.

    1980കളിലാണ് രവീന്ദ്രന്‍ സിനിമയില്‍ തിളങ്ങിയത്. മലയാളം, തമിഴ് ഭാഷകളിലാണ് നടന്‍ കൂടുതല്‍ സജീവമായിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ വീണ്ടും മലയാളത്തില്‍ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലും നടന്‍ അഭിനയിച്ചിരുന്നു

    സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോയെന്ന് ആരാധിക! മാസ് മറുപടിയുമായി മമ്മൂട്ടിസിനിമാഭിനയം ബോറടിച്ചിട്ടുണ്ടോയെന്ന് ആരാധിക! മാസ് മറുപടിയുമായി മമ്മൂട്ടി

    English summary
    actor raveendran's advice to shane nigam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X