നടന്‍ രജിത് മേനോന്‍ വിവാഹിതനായി!! താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും കാണാം
താരത്തിന്റെ വിവാഹ ചിത്രവും വീഡിയോ ടീസറും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം . തൊടുപുഴയിൽ വെച്ച് നടന്ന ചടങ്ങിൽ ഭാമ, സരയു, മണിക്കുട്ടൻ, വിനു മോഹൻ എന്നിങ്ങനെ സിനിമാലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

താരത്തിന്റെ വിവാഹ ചിത്രവും വീഡിയോ ടീസറും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തൃശ്ശൂര്‍ സ്വദേശിയായ രജിത് വളര്‍ന്നത് അബുദാബിയിലാണ്. ചെറിയ കാലയളവിനുളളിൽ മലയാളത്തിലും തമിഴും ഒരു പോലെ തിളങ്ങിയ താരമായിരുന്നു രജിത് മേനോൻ. നടൻ, സഹനടൻ വില്ലൻ എൺന്നീ കഥാപാത്രങ്ങളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞു.ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അതു പോലെ തമിഴിലും ഹിന്ദിയിലും ഒരു കൈ മനോക്കിയിരുന്നു. തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് രജിത് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. മ്യൂസിക് വീഡിയോസ് സംവിധാനത്തിൽ ചവുട് വെച്ചിരിക്കുകയാണ് താരം.


Click it and Unblock the Notifications