നടന്‍ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു! ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കേരള യൂണിവേഴ്‌സിറ്റിയില്‍ രഞ്ജി പണിക്കരുടെ ക്ലാസ്‌മേറ്റായിരുന്നു അനിത മറിയം തോമസ്. പിന്നീട് വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും ഇരട്ട സഹോദരന്മാരായ രണ്ട് ആൺമക്കളാണുള്ളത്.
അച്ഛന്റെ പാത പിന്തുടർന്ന് ഒരാൾ സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. നിധിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ പുതിയ സിനിമ വരാനിരിക്കുകയാണ്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും നായകന്മാരായി എത്തുന്ന ലേലം 2 ആണ് രഞ്ജി പണിക്കർ തിരക്കഥ ഒരുക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യാൻ പോവുന്നത്.


Click it and Unblock the Notifications











