സൗത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു താരം ട്രോളിന് പൃഥ്വി നല്‍കിയ മറുപടി
സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെന്നാണ് ട്രോളര്‍മാര്‍ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്.
യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് സംസാരം സോഷ്യല്‍ മീഡിയ ഏറെ കൊണ്ടാടിയിട്ടുണ്ട്. വിദേശത്ത് പഠിച്ച താരത്തിന്റെ സംസാരവും ഫേസ്ബുക്ക് സ്റ്റാറ്റസും പലപ്പോഴും ട്രോളിന് കാരണമാവാറുമുണ്ട്. തനിക്ക് നേരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കാറുമില്ല. മുന്‍പ് മകള്‍ക്ക് പേരിട്ടപ്പോഴും പേരിനെക്കുറിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമാ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിലും ട്രോളര്‍മാര്‍ കൈവെച്ചിരുന്നു.
എന്തിനും ഏതിനും ട്രോള്‍ ഇറക്കുന്ന സോഷ്യല്‍മീഡിയ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടും ട്രോള്‍ ഇറക്കിയിരുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി നടന്ന സിനിമാ സമരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇംഗ്ലീഷിലാണ് താരം പോസ്റ്റിട്ടത്. എന്നാല്‍ ട്രോളര്‍മാര്‍ ഇഇതിന്റെ പരിഭാഷ ഇറക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

മറ്റുഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നു
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കടു കട്ടിയാണെന്ന് വളരേ മുന്‍പേ തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിനോടൊപ്പം മറ്റുഭാഷകളും അനായാസമായി കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്.

പോസ്റ്റ് പരിഭാഷപ്പെടുത്താന്‍ പാലാരിവട്ടം ശശി
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പരിഭാഷ നടത്തുന്ന ഫേസ് ബുക്ക് അക്കൗണ്ടിന്റെ പേര് പാലാരിവട്ടം ശശി എന്നാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വി ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റും ട്രോളന്‍മാര്‍ പരിഭാഷപ്പെടുത്തിയിരുന്നു.

സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന താരം
ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെക്കുറിച്ച് പുകഴ്ത്തിയത് സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിരുന്നു.

ട്രോളുകള്‍ക്ക് മറുപടി നല്‍കി പൃഥ്വി
പുതിയ സിനിമയായ എസ്രയെക്കുറിച്ചുള്ള പോസ്റ്റ് ട്രോളര്‍മാര്‍ പരിഭാഷപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ പോസ്റ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോള്‍ സംഭവം വാട്‌സാപിലൂടെ പൃഥ്വിക്കും അയച്ചുകൊടുത്തു. മറുപടിയായി പൊട്ടിച്ചിരിയുടെ സ്‌മൈലിയാണ് താരം അയച്ചത്.
സെവന്‍ത്ത് ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോളിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











