നടന്‍ റിയാസ് ഖാന് നേരെ മര്‍ദ്ദനം! വീടിന് സമീപം കൂടി നിന്നവരോട് അകലം പാലിക്കാന്‍ പറഞ്ഞതാണ് കാരണം

കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. അതിന് വേണ്ടി രാജ്യത്ത് ലോക് ഡൗണും പ്രഖ്യപിച്ചു. ഇപ്പോള്‍ പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ലെന്ന നിയമം നില്‍ക്കവേ നടന്‍ റിയാസ് അലി ഖാന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ചെന്നൈയിലെ റിയാസ് ഖാന്റെ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങിയ താരം മതിലിന് പുറത്ത് പത്തിലേറെ പേര്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് താരം സംസാരിച്ചെങ്കിലും ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം റിയാസ് ഖാനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിക്കുകയും വധഭീഷണി മുഴിക്കിയെന്നുമാണ് താരം പരാതിയില്‍ പറയുന്നത്.

 riyas-khan

മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് ഖാന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതൂര്‍ പോലീസില്‍ താരം പരാതി നല്‍കിയിരിക്കുകയാണ്. അന്വേഷണം തുടങ്ങിയെന്ന് പോലീസും അറിയിച്ചു. ഇതേ കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോളില്‍ റിയാസ് ഖാനും അഭിനയിക്കുന്നുണ്ടായിരുന്നു. കൊവിഡ് 19 വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. അതിന് ശേഷം മുതല്‍ താരം ചെന്നൈ പനൈയൂരിലെ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

 riyas-khan

ഇതിനിടെയാണ് അപ്രതീക്ഷിതമായൊരു സംഭവം നടക്കുന്നത്.അക്രമിക്കാന്‍ വന്നവരില്‍ നിന്നും സുരക്ഷിതനായി മാറിയതിന് ശേഷമാണ് പോലീസിന് പരാതി നല്‍കിയത്.

ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് റിയാസ് ഖാന്‍. മലയാളത്തില്‍ ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ച താരം തമിഴിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X