യുവതാരം റോഷന്‍ ബഷീറിന് കൂട്ടായി മമ്മൂട്ടിയുടെ ബന്ധു! വിവാഹചിത്രം പങ്കുവെച്ച് താരം! ഫോട്ടോ വൈറല്‍

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ വിവാഹിതനായി. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ തുടക്കം കുറിച്ചതെങ്കിലും കരിയര്‍ ബ്രേക്കായി മാറിയത് ദൃശ്യമായിരുന്നു. വില്ലന്‍ വേഷത്തില്‍ തിളങ്ങുകയായിരുന്നു താരം. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ റോഷനെത്തിയത്. ഇപ്പോഴിതാ വിവാഹചിത്രവുമായെത്തിയിരിക്കുകയാണ് റോഷന്‍.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഫര്‍സാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന റോഷനെയാണ് ചിത്രത്തില്‍ കാണുന്നത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയതാണ് ഫര്‍സാന. പ്രണയവിവാഹമല്ല തന്റേതെന്ന് താരം പറഞ്ഞിരുന്നു.

Recommended Video

Mammootty mobile phone viral pics

ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം തീരുമാനക്കുകയായിരുന്നു. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് ഫര്‍സാന. റോഷന്റെ സഹോദരിയും ഫര്‍സാനയും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. വീട്ടുകാര്‍ വിവാഹം തീരുമാനിച്ചതോടെ തങ്ങള്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും റോഷന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ വിവാഹം. 16-08-2020 എന്നായിരുന്നു ചിത്രത്തിന് റോഷന്‍ ക്യാപ്ഷന്‍ നല്‍കിയത്.

Roshan Basheer

ലോക് ഡൗണ്‍ കാലമായതിനാല്‍ വിവാഹം ലളിതമായാണ് നടത്തുന്നതെന്ന് നേരത്തെ റോഷന്‍ പറഞ്ഞിരുന്നു. നിരവധി പേരാണ് അടുത്തിടെയായി വിവാഹിതരായത്. ആളും ആരവങ്ങളുമില്ലാതെയാണ് വിവാഹ ചടങ്ങുകളെല്ലാം നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നത്.

ദൃശ്യത്തിന് രണ്ടാം ഭാഗമെത്തുമെന്നുള്ള വിവരം പുറത്തുവന്നത് അടുത്തിടെയായിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍ ഈ ചിത്രത്തിലാണ് അടുത്തതായി ജോയിന്‍ ചെയ്യുന്നതെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചുവെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X