»   » നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് വന്നതിന് പിന്നില്‍ മഞ്ജു വാര്യര്‍ ? ദിലീപ് പറയുന്നത് !!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് വന്നതിന് പിന്നില്‍ മഞ്ജു വാര്യര്‍ ? ദിലീപ് പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയ സംഭവമായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണം ഇപ്പോള്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. നടന്‍ ദിലീപിന്റെ പേരാണ് ഇപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്.

ദിലീപിനെ കുടുക്കാനായി തുനിഞ്ഞിറങ്ങിയവരില്‍ യുവതാരവും, ഞെട്ടലോടെ സിനിമാ ലോകം !!

നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് നിത്യേന ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. മലയാള സിനിമയിലെ യുവതാരമടക്കമുള്ളവര്‍ ദിലീപിന്റെ പേര് പുറത്തു പറയണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ വെളിപ്പെടുത്തിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ കൂടെയുണ്ട്. ദിലീപിന്റെ പേരാണ് ഇപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതിനു പിന്നില്‍ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങള്‍ക്ക് പിന്നില്‍ മഞ്ജു വാര്യരാണോ എന്ന് അറിയില്ലെന്നാണ് ദിലീപ് പറഞ്ഞത്. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദിലീപിന്റെ പേരും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നേ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അനാവശ്യമായി തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തനിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ദിലീപിന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുകയാണ്.

ദിലീപിനെതിരെയുള്ള നീക്കത്തിന് പിന്നില്‍

തന്നെ ടാര്‍ജറ്റ് ചെയ്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ മഞ്ജു വാര്യരാണോയെന്ന ചോദ്യത്തിന് തനിക്കറിയില്ല അതേക്കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു ദിലീപ്.

പള്‍സര്‍ സുനിയെ അറിയില്ല

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് പറഞ്ഞു. ഇന്നുവരെയുള്ള ജീവിതത്തില്‍ അത്തരമൊരു വ്യക്തിയെ പരിചയപ്പെട്ടിട്ടില്ലെന്നും താരം പറയുന്നു. നടനായതു കൊണ്ട് നിരവധി പേര്‍ വന്ന് ഫോട്ടോയെടുക്കാറുണ്ട്. ആരാധകരെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഫോട്ടോയെടുക്കരുതെന്ന് പറയാറില്ല. സുനിയുമായി യാതൊരു തരത്തിലുള്ള ഇടപാടും നടത്തിയിട്ടില്ലെന്നും താരം പറയുന്നു.

പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു

സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് പറയിപ്പിക്കുന്നതിനായി പലരും ശ്രമിച്ചിരുന്നുവെന്ന് താരം പറയുന്നു. മലയാള സിനിമയിലെ യുവതാരമടക്കം ഇത്തരത്തില്‍ ശ്രമം നടത്തിയിരുന്നുവെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു.

അമ്മ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമോ

ജൂണ്‍ അവസാന വാരം നടക്കുന്ന അമ്മയുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ശ്രമത്തിലാണ് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുന്നവര്‍. എന്നാല്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ദിലീപ് പറയുന്നു. ഈ വിഷയത്തില്‍ താന്‍ പിന്തുണ ആവശ്യപ്പെടില്ല.

മമ്മൂട്ടിയുമായി ബന്ധപ്പെടുത്തരുത്

ദിലീപും ഇന്നസെന്റും മമ്മൂട്ടിയെ കണ്ടതിനു ശേഷം അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് മുന്‍പ് ഈ കേസില്‍ നിന്നും താരത്തിന്റെ പേര് ഒഴിവാക്കിയതെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയ്ക്ക് ഈ വിഷയത്തെക്കുറിച്ച് തന്നെ അറിയില്ലെന്നും അദ്ദേഹത്തെ കണ്ടിട്ട് തന്നെ കുറേയായെന്നും ദിലീപ് പറഞ്ഞു.

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്

തനിക്കെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരൊറ്റ നിബന്ധനയേ താരം വെക്കുന്നുള്ളൂ. സത്യസന്ധമായ കാര്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ. സത്യം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പറ്റുമെങ്കില്‍ പിന്തുണ നല്‍കാനും താരം ആവശ്യപ്പെടുന്നു.

ദിലീപ് എന്ന നടനെ ഇല്ലാതാക്കുമ്പോള്‍ നഷ്ടമാവുന്നത്

തനിക്കെതിരേയുള്ള നീക്കങ്ങള്‍ മുന്‍പേ തന്നെ തുടങ്ങിയതാണ്. സിനിമകള്‍ ഇറങ്ങുമ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ദിലീപ് എന്ന നടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാതെ പോവുന്ന പലകാര്യങ്ങളുമുണ്ടെന്നും താരം പറയുന്നു.

English summary
Dileep is talking about controversies regarding with actress attack case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam