രണ്ടാള്‍ക്കും ഒരേ അസുഖം, കാലിന്റെ സ്വാധീനം പോലും നഷ്ടപ്പെട്ടു! ആരോഗ്യാവസ്ഥയെ കുറിച്ച് സായ്കുമാറും ബിന്ദുവും

വിവാഹിതരായതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു നടി ബിന്ദു പണിക്കര്‍. ഈ സമയത്താണ് ഭാര്യയുമായി പിരിഞ്ഞ സായ് കുമാറുമായി അടുപ്പത്തിലാവുന്നത്. ശേഷം ഇരുവരും വിവാഹിതരാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു,

സിനിമയില്‍ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ താരദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു. പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ഇരുവരും എത്തി. എന്നാല്‍ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ഒത്തിരി ചികിത്സകള്‍ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല.

bindu-panicker

നിലവില്‍ ഒരു ആയുര്‍വേദ ചികിത്സയിലാണ് താരദമ്പതിമാര്‍. അവിടെ നിന്നും അത്ഭുതകരമായ മാറ്റമുണ്ടായതിനെ പറ്റിയാണ് ഡയല്‍ കേരള എന്ന യൂട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിക്കുന്നത്. കാലിലെ സ്പര്‍ശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോള്‍ ആരും പിടിക്കാതെ നടക്കാന്‍ തുടങ്ങിയതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യാവസ്ഥയെ കുറിച്ച് സായ് കുമാര്‍ പറയുന്നതിങ്ങനെയാണ്... 'ഒരുപാട് സ്ഥലങ്ങളില്‍ ചികിത്സയ്ക്ക് പോയി മടുത്തിരിക്കുന്ന സമയത്താണ് ഈയൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത്. മൊത്തത്തില്‍ കുറച്ചൊക്കെ കുഴപ്പങ്ങളുണ്ട്. ഈ കണ്ടീഷനില്‍ വന്നാല്‍ പ്രതീക്ഷിക്കാം. ഇതും കഴിഞ്ഞ് വന്നിട്ട് പിന്നെ കാര്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടര്‍ പറഞ്ഞത്. അങ്ങനൊരു വിശ്വാസം തോന്നിയിട്ടാണ് ഇവിടെ ചികിത്സിക്കാന്‍ വന്നത്. നേരത്തെ രണ്ട് പേര്‍ പിടിച്ചാലേ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കാം. അത് തന്നെ വലിയൊരു ഭാഗ്യമാണ്.

ആറ് വര്‍ഷത്തിന് മുകളിലായി ഈ അസുഖം ഞങ്ങള്‍ക്ക് തുടങ്ങിയിട്ട്. ഇങ്ങനെ വെച്ചേണ്ടിരിക്കുകയായിരുന്നു. പലയിടത്തും പോയെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും പറഞ്ഞില്ല. ബ്ലെഡിന്റെ റിസൈക്കിളിങ്ങ് കുറവെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. കുറച്ച് ഗുളിക തരും, അത് കഴിക്കും യാതൊരു കുറവുമില്ല. തന്നതൊക്കെ ആന്റിബയോട്ടിക് ആയിരുന്നു. അത് നിര്‍ത്തിയതോടെ വേദനയുമായി പൊരുത്തപ്പെട്ടു.

മുന്‍പേ ഞങ്ങള്‍ രണ്ട് പേരും കൈപിടിച്ചാണ് നടക്കാറുള്ളത്. ഇടയ്ക്ക് കൈവിടുമായിരുന്നു. പിന്നെ തീരെ വിടാതെ നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാന്‍ സാധിക്കില്ലെന്നാണ് സായ് കുമാര്‍ പറയുന്നത്.

bindu-panicker

കാലില്‍ തൊടുന്നത് പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇദ്ദേഹത്തിന് ന്യൂറോപതി തിരിച്ചറിഞ്ഞില്ല എന്നതാണ് പ്രശ്‌നമെന്ന് നടനെ ചികിത്സിക്കുന്ന ഡോക്ടറും പറയുന്നു. സായ് കുമാറിനെ സംബന്ധിച്ച് ബ്ലോക്കും കാലിലെ രണ്ട് സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും സ്പര്‍ശനം പോലുമില്ലായിരുന്നു. ആ സ്ഥലത്തെ സ്പര്‍ശനം കൂടി പോയിരുന്നെങ്കില്‍ പിന്നെ ചികിത്സിച്ചിട്ട് കാര്യമില്ല. ചികിത്സ തുടങ്ങിയതിന് ശേഷം നല്ല മാറ്റമുണ്ട്. ഇപ്പോള്‍ കാലിന്റെ സ്പര്‍ശനമൊക്കെ തിരിച്ച് കിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നു.

ഇത് മാത്രമല്ല കിഡ്‌നിയിലും പ്രശ്‌നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നത് ഇവര്‍ അറിഞ്ഞില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടര്‍ പറയുന്നു. അസുഖത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അത്രയും ഒത്തൊരുമയാണെന്നാണ് തമാശയായി നടി പറഞ്ഞത്. അതില്‍ മാത്രമല്ല എല്ലാത്തിലും ഞങ്ങള്‍ ഒത്തുരമ ഉണ്ടെന്നായി സായ് കുമാര്‍.

എല്ലാ കാര്യത്തിലും ഒരുമയുള്ള ഞങ്ങള്‍ അസുഖത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ഏട്ടനുള്ള എല്ലാ പ്രശ്‌നങ്ങളും എനിക്കുമുണ്ടെന്ന് ബിന്ദു പണിക്കര്‍ തമാശയായി പറയുന്നുണ്ട്. ഏകദേശം പതിനേഴ് വര്‍ഷത്തോളമായിട്ട് എനിക്ക് ഷുഗറുണ്ട്. കാലില്‍ ഒരു സര്‍ജറി ചെയ്തിരുന്നു. നാല് വര്‍ഷമായി ആ മുറിവ് ഉണങ്ങാതെ ഞാന്‍ ഡ്രസ് ചെയ്ത് കൊണ്ട് നടക്കുകയാണ്. ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോന്ന് അറിയില്ല. ഇപ്പോള്‍ ഒത്തിരി വ്യത്യാസമുണ്ടെന്ന് നടിയും കൂട്ടിച്ചേര്‍ത്തു.

ഇതുപോലൊരു കപ്പിള്‍സിനെ ഞങ്ങളുടെ കരിയറില്‍ കണ്ടിട്ടില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ എങ്ങനെ അസുഖം വന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

More from Filmibeat

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X