അന്നും ഇന്നും ആ ചിരിയ്ക്ക് ഒരു മാറ്റവുമില്ല! വൈറലായി താരത്തിന്റെ ബാല്യകാല ചിത്രം...
സമൂഹമാധ്യമങ്ങളിൽ താരങ്ങൾ അവരുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വൈറലുമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ്. നടൻ സൈജു കുറുപ്പാണ് കുടുംബത്തിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അച്ഛനും സഹോദരിക്കുമൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പമുളള ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അന്നും ഇന്നും സൈജു കുറുപ്പിന്റെ ചിരിയ്ക്ക് മറ്റമില്ലെന്നാണ് ആരാധകരുടെ കമന്റ്. കഴിഞ്ഞ വർഷം നവംബറിലാണ് സൈജുവിന്റെ പിതാവ് ഗോവിന്ദക്കുറുപ്പ് അപകടത്തിൽപ്പെട്ട് മരിക്കുന്നത്.
നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും തിളങ്ങാൻ സൈജു കുറുപ്പിന് കഴിഞ്ഞിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ പ്രവേശനം. ചെറുതും വലുതുമായ നിരവധി കഥപാത്രങ്ങൾ സൈജു അവതരിപ്പിച്ചിട്ടുണ്ട്. മിഥുൻ മാനുവുൽ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ആടിലെ അറയ്ക്കൽ അബു എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകിയത്. വൃത്തം, പ്രണയമീനുകളുടെ കടൽ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications