സിനിമ ലഭിക്കാത്ത സമയത്ത് മനസുമടുത്തു, പഴയ ജോലിയിലേക്ക് തിരിച്ചുപോയാലോ എന്ന് വരെ ചിന്തിച്ചു, സൈജു കുറുപ്പ്

By Midhun Raj

സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാണ് സൈജു കുറുപ്പ്. ആട് സീരീസ്, ട്രിവാന്‍ഡ്രം ലോഡ്ജ് പോലുളള സിനിമകളിലെ കഥാപാത്രങ്ങളാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിയറിന്റെ തുടക്കത്തില്‍ സീരിയസ് റോളുകളില്‍ എത്തിയ താരം പിന്നീട് ഹാസ്യ വേഷങ്ങളിലും തിളങ്ങുകയായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച കോമഡി നടനുളള പുരസ്‌കാരവും സൈജു കുറുപ്പ് നേടിയിരുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പിന്‌റെ സിനിമാ അരങ്ങേറ്റം. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ നായകവേഷം ആയിരുന്നെങ്കിലും അത്ര നല്ല തുടക്കമല്ല നടന് മോളിവുഡില്‍ ലഭിച്ചത്. പിന്നീട് ചെറിയ റോളുകളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു താരം.

സെയില്‍സ് ജോലിയില്‍ നിന്നുമായിരുന്നു

സെയില്‍സ് ജോലിയില്‍ നിന്നുമായിരുന്നു സൈജു കുറുപ്പ് സിനിമയിലെത്തിയത്. ഇത് മുന്‍പ് പല അഭിമുഖങ്ങളിലും നടന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം കരിയറില്‍ സിനിമകള്‍ കുറവായ സമയത്ത് സെയില്‍സ് ജോലിയിലേക്ക് തന്നെ തിരിച്ചുപോയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്ന് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞിരുന്നു. സെയില്‍സ് വിഭാഗത്തിലെ ജോലിയോട് മടുപ്പുതോന്നിയപ്പോള്‍ ദൈവം കാണിച്ചുതന്ന വഴിയാണ് സിനിമ.

എത്ര കഷ്ടപ്പാട് ഉണ്ടായാലും

എത്ര കഷ്ടപ്പാട് ഉണ്ടായാലും നില്‍ക്കാന്‍ കഴിയുമെന്ന് ദൃഢ നിശ്ചയം മനസിലുണ്ട്. എന്നാല്‍ സിനിമ ലഭിക്കാതെ വന്നപ്പോള്‍ മനസുമടുത്തു. തിരിച്ചു പഴയ ജോലിയിലേക്ക് പോയാലോ എന്നുപോലും ചിന്തിച്ചു, നടന്‍ പറയുന്നു. സിനിമയിലേക്ക് വന്നത് ബോണസ് ആണ്. ബ്രേക്ക് ലഭിച്ചത് വലിയ ബോണസും. എവിടെയാണോ ഇപ്പോള്‍ നില്‍ക്കുന്നത് അതും വലിയ ബോണസു തന്നെ സൈജു കുറുപ്പ് പറഞ്ഞു.

അവസരം ഇല്ലാതെ ഇരുന്നപ്പോള്‍

അവസരം ഇല്ലാതെ ഇരുന്നപ്പോള്‍ വിഷമം തോന്നിയിരുന്നു. എന്നാലും എപ്പോഴെങ്കിലും ദൈവം ഒരു ബ്രേക്ക് തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഏട്ട് വര്‍ഷം കാത്തിരുന്നതും ട്രിവാന്‍ഡ്രം ലോഡ്ജ് സംഭവിച്ചതെന്നും നടന്‍ പറഞ്ഞു. എനിക്ക് ഒരു ബ്രേക്ക് കൊടുക്കാമെന്ന് വികെ പ്രകാശിനും അനൂപ് മേനോനും തോന്നി.

മയൂഖം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും

മയൂഖം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ യാത്ര മുന്നോട്ടുപോവുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രയായിരുന്നു ഇതെന്നും മറ്റ് നിവൃത്തി ഇല്ലാത്തതിനാല്‍ യാത്ര തുടര്‍ന്നെ പറ്റൂവെന്നുമായിരുന്നു സൈജു കുറുപ്പിന്‌റെ മറുപടി. അതേസമയം ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ഗാര്‍ഡിയന്‍ ആണ് സൈജു കുറുപ്പിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. സീ യൂ സൂണ്‍, ഫോറന്‍സിക്ക് എന്നീ ചിത്രങ്ങളാണ് നടന്‌റെതായി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ റിലീസുകള്‍. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. സിദ്ധു പ്ലസ്ടു, മറുപടിയും ഒരു കാതല്‍, ആദി ഭഗവാന്‍, തനി ഒരുവന്‍ എന്നീ ചിത്രങ്ങളിലാണ് സൈജു കുറുപ്പ് ഭാഗമായത്.‌

Read more about: saiju kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X