»   » മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെയും മിക്ക നടന്മാരെയും സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്. സലിം കുമാര്‍, മാമുകോയ, കഴിഞ്ഞ ദിവസമിതാ ജഗതി ശ്രീകുമാറിനെയും സോഷ്യല്‍ മീഡിയ കൊന്നു. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന് പറഞ്ഞ് ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്തിന് വേണ്ടി? ആ വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും പിന്നീട് അത് ഫോര്‍വേര്‍ഡ് ചെയ്യുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്? സലിം കുമാര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ പോലും മനസിലാക്കാതെ ഈ വാര്‍ത്തകള്‍ പലരും ഷെയര്‍ ചെയ്യുകയാണുണ്ടായത്. ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ആ വ്യക്തിയുടെയും കുടുംബത്തിന്റെയും വിഷമം ആരും തിരിച്ചറിയുന്നില്ല. ഇതു പോലെ തനിയ്ക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ആ വിഷമം തനിയ്ക്ക് നന്നായി മനസിലാകുമെന്നും സലിം കുമാര്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തയെ കുറിച്ച് സംസാരിച്ചത്.

മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് ഉണ്ടാകുന്നത് വിദേശത്ത് നിന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ആദ്യം കോള്‍ വരുന്നത് വിദേശത്ത് നിന്നാണ്, ജഗതി ചേട്ടന്റെ കാര്യത്തിലും അങ്ങനെ തന്നെ സലിം കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

ഒരാള്‍ മരിച്ചുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവര്‍ കൊലപാതികികളായതുക്കൊണ്ടാണ്. നിങ്ങള്‍ മരിച്ചോ എന്ന് ചോദിച്ചു വരെ കോള്‍ വരുന്നു, എന്തൊരു കാലമാണിത്. സലിം കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

താന്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിന് ശേഷം സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ ഏകദേശം ആറു മാസമായിട്ടുണ്ടാകും. പക്ഷേ സംഭവം എന്താണെന്ന് അന്വേഷിക്കാന്‍ പോലും സൈബര്‍ സെല്ലോ പോലീസോ തയാറായിട്ടില്ല- സലിം കുമാര്‍.

മലയാള സിനിമയിലെ പലരെയും കൊന്നു, ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്?

സൈബര്‍ കുറ്റ കൃത്യങ്ങള്‍ പെരുകുന്ന കാലമാണ്. എന്നിട്ടും അന്വേഷങ്ങള്‍ കാര്യമായ രീതിയില്‍ നടക്കുന്നുമില്ല. അവര്‍ വെറുതേ ഉണ്ടും ഉറങ്ങിയും കഴിയുമാണോ എന്ന് എനിക്ക് തോന്നാറുണ്ട്.-സലിം കുമാര്‍.

English summary
Actor Salim Kumar about death hoax

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam