ഹാസ്യ ചക്രവർത്തിക്ക് വിട...;നടൻ സലിം കുമാർ അന്തരിച്ചു
നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി 10.43 നാണ് മരണം സ്ഥീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയ നടനാണ് സലിം കുമാർ. കോമഡി റോളുകളിലൂടെയാണ് സലിം കുമാർ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളിൽ ദെെനംദിന ജീവിതത്തിൽ പ്രയോഗിക്കുന്ന മിക്ക തമാശ വാചകങ്ങളും സലിം കുമാറിന്റെ ഡയലോഗുകളാണ്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ തുടങ്ങിയ സിനിമകളിലൂടെ വെെകാരികമായി പ്രേക്ഷകരെ തൊട്ട കഥാപാത്രങ്ങളും സലിം കുമാർ ചെയ്തു. 1969 ഒക്ടോബർ 9 ന് വടക്കൻ പറവൂരിലാണ് സലിം കുമാർ ജനിച്ചത്. പേര് കേട്ട് മതം തിരിച്ചറിയരുതെന്ന് പറഞ്ഞാണ് അച്ഛൻ സലിം എന്ന പേരിട്ടത്. സ്കൂളിലെ ടീച്ചർ നിർബന്ധിച്ച് ടീച്ചർ എന്ന് കൂടെ ചേർത്തു. മിമിക്രി കലാകാരനായി കലാ രംഗത്തേക്ക് കടന്ന് വന്ന സലിം കുമാർ പിന്നീട് സിനിമയിലെത്തി.

സിനിമാ രംഗത്തെ നിരവധി പേർ സലിം കുമാറിന് ആദരാഞ്ജലി അർപ്പിച്ചു. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍.
സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ-നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും
ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...........തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം- എന്ന് മമ്മൂട്ടി കുറിച്ചു. അവസാന കാലത്ത് സിനിമാ ലോകവുമായി വലിയ അടുപ്പം സലിം കുമാർ വെച്ചിരുന്നില്ല. സിനിമയിൽ നിന്ന് മാറുമ്പോൾ സൗഹൃദങ്ങളും ഇല്ലാതാകുമെന്ന് വിശ്വസിച്ചിരുന്നയാളാണ് സലിം കുമാർ. കരൾ രോഗം ബാധിച്ച ശേഷം സിനിമാ രംഗത്ത് സലിം കുമാർ സജീവമായിരുന്നില്ല.


Click it and Unblock the Notifications