എനിക്കാകെ വേണ്ടത് അതാണ്, അതുപോലും ഭാര്യയാണ് വാങ്ങിത്തരുന്നത്, കുടുംബത്തെ കുറിച്ച് സലീംകുമാര്‍

By Midhun Raj

മലയാളത്തിലെ ഹാസ്യതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സലീംകുമാര്‍. മിമിക്രി രംഗത്തുനിന്നും എത്തിയ നടന്‍ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാവുകയായിരുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ സലീംകുമാര്‍ അഭിനയിച്ചു. ഹാസ്യവേഷങ്ങള്‍ക്ക് പിന്നാലെ സീരിയസ് റോളുകളും ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിരുന്നു താരം. അഭിനയത്തിന് പുറമെ സംവിധാനത്തിലും സലീംകുമാര്‍ പിന്നീട് തുടക്കം കുറിച്ചു.

salimkumar,

അതേസമയം പ്രണയ വിവാഹത്തിന്‌റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട സമയത്ത് ഭാര്യയെ കുറിച്ച് മനസുതുറന്ന് നടന്‍ എത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് സലീംകുമാര്‍ മനസുതുറന്നത്. ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്, എന്നുവച്ചു എന്നും കാമുകി കാമുകരായിരിക്കാന്‍ കഴിയില്ലല്ലോ, സലീംകുമാര്‍ പറയുന്നു.

നടി ജാക്വലിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുളളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്. അവര്‍ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം, ജീവിതത്തില്‍ ജീവിതം തന്നെയാണ് ഗുരു, നടന്‍ പറഞ്ഞു. എന്റെ കുടുംബത്തിന്‌റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്‌റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാക്കെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങിത്തരുന്നത്.

മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്ന് അവര്‍ക്കും തോന്നിയിട്ടുണ്ടാകും, അഭിമുഖത്തില്‍ സലീംകുമാര്‍ പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് സലീംകുമാറിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ദാസപ്പന്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X