സല്‍മാന്‍ യാക്കൂബ് മേമനെക്കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റ്, റിതേഷ് ദേശ്മുഖ് ചോദിക്കുന്നു
യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സല്‍മാന്‍ ഖാന്റെ ട്വീറ്റിനെ അനുകൂലിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് രംഗത്ത്. സല്‍മാന്‍ ഖാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് റിതേഷ് ദേശ്മുഖ് ചോദിക്കുന്നു. സല്‍മാന്റെ ട്വീറ്റ് കൃത്യമായി മനസിലാക്കാതെയാണ് എല്ലാവരും പ്രതികരിച്ചത്.
എല്ലാ കാര്യത്തിലും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. അദ്ദേഹം നീതിന്യായവ്യവസ്ഥയെ മാനിച്ചിരുന്നെന്നും റിതേഷ് പറയുന്നു. സിനിമാതാരങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അതിനുള്ളിലെ നെഗറ്റീവ് ചികഞ്ഞെടുത്ത് പ്രതികരിക്കുകയാണ് ആളുകള്‍.

കാര്യങ്ങള്‍ മനസിലാക്കാതെയാണ് താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും റിതേഷ് പറയുന്നു. പലതവണ ബോളിവുഡ് താരങ്ങള്‍ ഇതില്‍ ഭാഗമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സെലിബ്രിറ്റികള്‍ എന്ന നിലയില്‍ പൊതുയിടങ്ങളില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലെന്നും റിതേഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ യാക്കൂബ് മേമന്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്തത്. യാക്കൂബ് നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ചെയ്ത കുറ്റത്തിന് യാക്കൂബിനെ ശിക്ഷിക്കരുതെന്നുമാണ് സല്‍മാന്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയകള്‍ ശക്തമായി പ്രതിഷേധിച്ചു. അവസാനം സല്‍മാന്‍ ട്വീറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications