»   »  sudani: തുക മു‍ഴുവനും നല്‍കി; അദ്ദേഹത്തിന്റേത് തെറ്റിധാരണ മാത്രം, നിർമ്മാതാക്കൾ പറയുന്നതിങ്ങനെ...

sudani: തുക മു‍ഴുവനും നല്‍കി; അദ്ദേഹത്തിന്റേത് തെറ്റിധാരണ മാത്രം, നിർമ്മാതാക്കൾ പറയുന്നതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

സുഡാനി ഫ്രം നൈജീരിയയുടെ നിർമ്മാതാക്കൾ തന്നോട് വംശീയ വിവേചനം കാട്ടി എന്ന് ആരോപിച്ച് നൈജീരിയൻ താരം സാമുവൽ റോബിൻസൺ രംഗത്തെത്തിയിരുന്നു. നിർമ്മാതാക്കൾ നൽകിയ പ്രതിഫലം കുരഞ്ഞു പോയെന്നും ഇത് ഒരുതരം വംശീയ വിവേചനമാണെന്നുമായിരുന്നു താരത്തിന്റെ വാദം. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേയ്ത്ത് തിരിച്ചു പോയ ശേഷമാണ് നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി താരം രംഗത്തെത്തിയത്.

സിനിമ വിജയിച്ചാൽ പണം നൽകാമെന്ന് പറഞ്ഞിരുന്നു, തന്നെ പറ്റിച്ചു, വെളിപ്പെടുത്തലുമായി സുഡു...


ഇതിനു മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ സമീർ താഹയും ഷൈജു ഖാലിദും രംഗത്തെത്തിയിട്ടുണ്ട്. സമുവേൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായാണ് ഇവർ നൽകിയിരിക്കുന്നത്. സമീർറിന്റേയും ഷൈജുവിന്റേയും നിർമ്മാണ കമ്പനിയായ ഹാപ്പി അവേഴ്സ് എന്റർടൈമെന്റസിന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ഇവർ വിശദീകരണം നൽകിയിരിക്കുന്നത്.‌


സുരക്ഷ നോക്കിയിരുന്നെങ്കിൽ ഇവിടെ എത്തില്ലായിരുന്നു!കരിയറിനെക്കുറിച്ച് തുറന്ന് പറഞ്ഞ് തപ്സി


ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ

സമുവൽ സേഷ്യൽ മീഡിയ വഴി ഉന്നയിച്ച ആരോപണങ്ങളുടെ പ്രതികരണമാണിത് എന്ന ആമുഖത്തോടുകൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. രണ്ടു ആരോപണങ്ങളാണ് ഹാപ്പി അവേഴ്സ് എന്റർടൈമെന്റിനെതിരെ സമുവൽ ആരോപിച്ചിരിക്കുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്നും മറ്റൊന്നും കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണെന്നുമാണ്. മേൽ ആരോപണങ്ങൾക്കുള്ള ഔദ്യോഗികമായ പ്രതികരണം ഇവർ വ്യക്തമാക്കുന്നുണ്ട്.


ആദ്യമേ വ്യക്തമാക്കിയിരുന്നു

സുഡാനി ഫ്രം നൈജീരിയ ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.ലാഭവിഹിതം നൽകും

ചിത്രത്തിനു വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.സമ്മർദം ചെലുത്തിയിരുന്നില്ല

വേദനം നിശ്ചയിച്ചത് വംശീയ വിവേചനത്തോടെയാണെന്നുള്ള ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെങ്കിൽ ഞങ്ങളുമായി സഹകരിക്കേണ്ട കാര്യമില്ലായിരുന്നു. അത്തരത്തിലുള്ള ഒരു സമ്മർദവും താരത്തിന് നേരെ ചെലുത്തിയിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയ്യാറല്ല എന്നു പറയാനുള്ള എല്ലാവിധ അവകാശങ്ങളും ഉണ്ടായിരിക്കെ തന്നെയാണ് കരാർ അംഗീകരിച്ചത്. ഇതിൽ വംശീയ വ്യാഖ്യാനങ്ങൾ ചേർക്കപ്പെട്ടത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങള്‍ക്ക് വായിക്കാനാവുന്നില്ലെന്നും ഇവർ വ്യക്തമാക്കി.തെറ്റിധരിപ്പിച്ചു

തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു. എന്നു പറഞ്ഞുകൊണ്ടാണ് ഇവർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്
,
English summary
actor samuel controversy replys to shyju khalid sameer thahir

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X