ഉണ്ണി മുകുന്ദന് വിഷമം ഉണ്ടാക്കിയെന്ന് സംശയിച്ചാണ് കമൻ്റ് ഡിലീറ്റ് ചെയ്തതെന്ന സന്തോഷ് കീഴാറ്റൂര്‍

നടന്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോയ്ക്ക് താഴെ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റ് ഏറെ ശ്രദ്ധേയമായിരുന്നു. ഹനുമാന്‍ ജയന്തി ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു ഉണ്ണി. ആ പോസ്റ്റിന് താഴെ കൊറോണയില്‍ നിന്നും ഹനുമാന്‍ സ്വാമി രക്ഷിക്കുമോ എന്നൊരു കമന്റാണ് സന്തോഷ് പങ്കുവെച്ചത്. വൈകാതെ അതിന് ഉണ്ണി മുകുന്ദന്‍ മറുപടി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഉണ്ണിയോട് അത്രയും സ്വതന്ത്ര്യം ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മറ്റ് ചിലര്‍ അത് വിദ്വേഷ പ്രചരണമാക്കി മാറ്റിയെന്നും താരം പറയുന്നു.

'ഞാന്‍ ഒരു മതവിശ്വാസത്തെയോ ദൈവത്തെയോ എതിര്‍ക്കുന്ന ആളല്ല. ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഓക്‌സിജന്‍ പോലും കിട്ടാതെ പിടഞ്ഞ് മരിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്.

unni-mukundan

അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വതന്ത്ര്യം ഉള്ളത് കൊണ്ടാണ് കമന്റ് ചെയ്തതെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ഉണ്ണി അപ്പോള്‍ തന്നെ ചേട്ടാ, എന്ന് വിളിച്ച് മറുപടി പറയുകയും ചെയ്തു. ഇത് രണ്ട് സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഷെയര്‍ ചെയ്ത കാര്യമാണ്. അതില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിയ്ക്ക് വിഷമം ഉണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാന്‍ അത് ഡിലീറ്റ് ആക്കിയത്.

ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ട്, ധാക്ഷി ഗുട്ടികോണ്ടയുടെ പുത്തൻ ചിത്രങ്ങൾ കാണാം

അല്ലാതെ പേടിച്ച് ഓടി പോയതല്ല. അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നവരോട് സഹതാപമേ ഉള്ളു. ഞാന്‍ ഒരു രാഷ്ട്രീയ കക്ഷിയില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ കക്ഷിയോടുള്ള വെറുപ്പാണ് ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍. ഞാന്‍ ഫേസ്ബുക്കില്‍ ജീവിക്കുന്ന ആളല്ല. വല്ലപ്പോഴും മാത്രമേ ഇത് നോക്കാറുള്ളു. ഇത്തരം പ്രചരണങ്ങളൊന്നും എന്നെ ബാധിക്കില്ല. ഇതൊക്കെ അവഗണിക്കുകയാണ് പതിവ്. സ്‌ക്രീന്‍ ഷോട്ട് പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്.

Recommended Video

Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

ഞാന്‍ അമ്പലത്തില്‍ പോകുന്ന ആളാണ്. ഒരു മതവിശ്വാസത്തിനും എതിരല്ല. ഇത് അത്തരത്തില്‍ വരുത്തി തീര്‍ത്ത് എനിക്കെതിരെ കൂട്ടം ആള്‍ക്കാരെ ഇളക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്റെ രാഷ്ട്രീയം എന്തെന്ന് പരസ്യമായി പ്രകടിപ്പിക്കുകയും നിലപാടെടുക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അതിനോടുള്ള വെറുപ്പാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. സഹപ്രവര്‍ത്തകരായ ഞങ്ങളെ തമ്മില്‍ തെറ്റിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശം. അത് നടക്കുമെന്ന് കരുതേണ്ട. ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നതെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X