നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് പരിക്ക്

വാഹനാപടകത്തിൽ പരിക്കേറ്റ നടൻ സന്തോഷ് നായർ മരിച്ചു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു വാഹനാപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ ശുഭശ്രീക്കും ലോറി ഡ്രെെവർക്കും പരിക്കുണ്ട്. തിയറ്ററിൽ പ്രദർശനം തുടരുന്ന മോഹിനിയാട്ടം ആണ് ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ. നായകനായും സഹനടനായും വില്ലനായും നൂറോളം സിനിമകളിൽ സന്തോഷ് നായർ അഭിനയിച്ചിട്ടുണ്ട്.

എല്ലാം തൃഷയുടെ ഐശ്വര്യം, എക്സ്ട്രാ മാരിറ്റൽ അഫയർ സുപ്രീമസി, എല്ലാവരും അറി‍ഞ്ഞുകൊണ്ടായിരുന്നോ?; വിമർശനം
എല്ലാം തൃഷയുടെ ഐശ്വര്യം, എക്സ്ട്രാ മാരിറ്റൽ അഫയർ സുപ്രീമസി, എല്ലാവരും അറി‍ഞ്ഞുകൊണ്ടായിരുന്നോ?; വിമർശനം

രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. സന്തോഷ് നായരും ഭാര്യയും മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇന്നോവ കാറിലാണ് ഇവർ സഞ്ചരിച്ചത്. കോട്ടയം ഭാ​ഗത്തേക്ക് വരികയായിരുന്നു. നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയിൽ ഇടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കാറോടിച്ചത് സന്തോഷ് തന്നെയാണ്. ഇദ്ദേഹം ഉറങ്ങിപ്പോയതാകാം അപകകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ഭാര്യയുടെ പരിക്ക് ​ഗുരുതരമല്ല. എട്ട് മണിയോടെ സന്തോഷ് നായർ മരണപ്പെട്ടു.

Santhosh Nair

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X