ഇതാണ് ശരത്തിന്റെ ഭാര്യയും കുട്ടികളും
നല്ലൊരു തുടക്കം ലഭിച്ചിട്ടും സിനിമയില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ പോയ നടന്മാരുടെ പട്ടികയില്‍ ശരത്തുമുണ്ട്. പക്ഷെ ടെലിവിഷന്‍ സീരിയലുകളിലൂടെ ഇപ്പോഴും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടപ്പെട്ട നടനാണ് ശരത്ത് ദാസ് എന്ന ശരത്ത് ഹരിദാസ്. ഇതാണ് ശരത്തിന്റെ കുടുംബം.
പ്രശസ്ത കഥകളി പാട്ടുകാരന്‍ ഹരിദാസിന്റെ മകനായിട്ടാണ് ശരത്തിന്റെ ജനനം. സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളില്‍ അദ്ദേഹം കഥകളിക്കാരനായി തന്നെ എത്തിയിട്ടുണ്ട്. അച്ഛന്റെ സ്വം എന്ന ചിത്രത്തിലൂടെ തന്നെയാണ് ശരത്തിന്റെയും അരങ്ങേറ്റം.

അതിന് ശേഷം സമൂഹം, എന്ന് സ്വന്തം ജാനകികുട്ടി, പത്രം, മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ജാര്‍ലിങ്, ഇന്ദ്രിയം, ദേവദൂതന്‍, നാട്ടുരാജാവ്, ചക്കരമുത്ത്, ജൂലൈ, മോളി ആന്റി റോക്‌സ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്തു.
അവിടെ നിന്നങ്ങനെ ശരത്ത് ടെലിവിഷന്‍ പരമ്പരകളിലേക്ക് തിരിഞ്ഞു. മനസ്സ് എന്ന സീരിയലിലൂടെയാണ് തുടക്കം. അലാവുദ്ദീന്റെ അത്ഭുത വിളക്ക്, ഹരിചന്ദനം, അമ്മ, മിന്നുകെട്ട്, ശ്രീ ഗുരുവായൂരപ്പന്‍, അങ്ങനെ നീളുന്ന പരമ്പര ഇപ്പോള്‍ മഴവില്‍ മനോരമയില്‍ അവസാനിച്ച അനിയത്തിവരെ എത്തി നില്‍ക്കുന്നു. ഒത്തിരി ആല്‍ബങ്ങളിലും ശരത്ത് വേഷമിട്ടിട്ടുണ്ട്.
അകന്ന ബന്ധത്തിലെ പെണ്‍കുട്ടിയായിരുന്ന മഞ്ജുവിനെയാണ് ശരത്ത് ജീവിതസഖിയായി കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ഇപ്പോള്‍ ശരത്ത്. വേദ എന്നാണ് മൂത്ത കുട്ടിയുടെ പേര്


Click it and Unblock the Notifications











