നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി! വിവാഹശേഷമുള്ള താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്

Recommended Video

സെന്തില്‍ കൃഷ്ണ വിവാഹിതനായി | FilmiBeat Malayalam

മലയാള സിനിമയില്‍ നിന്നുമൊരു താരവിവാഹ വാര്‍ത്ത വന്നിരിക്കുകയാണ്. രാജാമണി എന്ന പേരില്‍ അറിയപ്പെടുന്ന യുവനടന്‍ സെന്തില്‍ കൃഷ്ണയാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി അഖിലയാണ് സെന്തിലിന് വധുവായി എത്തിയത്. ഇന്ന് ഗുരുവായൂര്‍ വെച്ച് നടന്ന ചടങ്ങിലൂടെയായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സോഷ്യല്‍ മീഡിയ പേജിലൂടെ സുഹൃത്തുക്കള്‍ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് സെന്തിലിന്റെ വിവാഹക്കാര്യം പുറംലോകമറിയുന്നത്. ഫോട്ടോസ് പുറത്ത് വന്നതോടെ സെന്തിലിനും ഭാര്യയ്ക്കും ആശംസകളുമായി ആരാധകരും എത്തി.

actor-senthil-krishna

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച താരമാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടി ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തില്‍ ശ്രദ്ധേയനാവുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒത്തിരി സിനിമകളിലേക്കുള്ള അവസരം താരത്തെ തേടി എത്തി.

ആഷിക് അബു സംവിധാനം ചെയ്ത വൈറസില്‍ ശ്രദ്ധേയമായൊരു വേഷം താരം അവതരിപ്പിച്ചിരുന്നു. ജയറാമിനൊപ്പം അഭിനയിക്കുന്ന പട്ടാഭിരാമന്‍, വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2, തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ജയസൂര്യ നായകനായിട്ടെത്തുന്ന തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലും സെന്തില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: rajamani രാജാമണി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X