For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാര്‍ഷികത്തില്‍ പുതിയൊരാള്‍ കൂടിയുണ്ട്! സെന്തില്‍ കൃഷ്ണ അച്ഛനായി, സന്തോഷം പങ്കുവെച്ച് താരം

  |

  മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു സെന്തിലിനെ ജനപ്രിയനാക്കിയത്. കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ സിനിമയിലും സെന്തില്‍ തന്നെ നായകനായിട്ടെത്തി. സിനിമയില്‍ നായകനായി തിളങ്ങി നില്‍ക്കവേ കഴിഞ്ഞവര്‍ഷമാണ് താരം വിവാഹതിനായത്.

  അന്ന് വാര്‍ത്തകളിലെല്ലാം നിറഞ്ഞ് നിന്ന താരവിവാഹമായിരുന്നു സെന്തിലിന്റേത്. വിവാഹം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമാവുമ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം വന്നെത്തിയെന്ന് പറയുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത സെന്തില്‍ പറഞ്ഞത്.

  കൊറോണയുണ്ടാക്കിയ പ്രതിസന്ധി തീരാതെ ലോക്ഡൗണ്‍ കാലം നീണ്ട് പോവുകയാണ്. എങ്കിലും അവിടെയും സന്തോഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടാവും. അടുത്തിടെയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ അച്ഛനായത്. ഇപ്പോള്‍ പേളി മാണി ശ്രീനിഷ് താരദമ്പതികള്‍ ആദ്യ കഞ്ഞിനെ വരവേല്‍ക്കാനും ഒരുങ്ങുന്നു. കൂട്ടത്തില്‍ നടന്‍ സെന്തില്‍ കൃഷ്ണയും അച്ഛനായെന്ന സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

  Remaster Old Footages to 4K UHD

  സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. ഞങ്ങളുടെ ആദ്യ വിവാഹവാര്‍ഷികമാണ്. ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്.. ജൂനിയര്‍ സെന്തിലിനൊപ്പം സന്തോഷത്തോടെ, ദൈവത്തിന് നന്ദി. എന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ സെന്തില്‍ പറയുന്നത്. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം മകന്റെ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും സെന്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

  വിവാഹ വാര്‍ഷികത്തിന്റെയും കുഞ്ഞ് ജനിച്ചതിന്റെയുമെല്ലാം ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. എല്ലാ കാലവും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ എന്ന ആശംസയാണ് എല്ലാവരും നല്‍കിയിരിക്കുന്നത്. നടന്‍ ഹരീഷ് പേരടി അടക്കമുള്ളവര്‍ സെന്തിലിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. 2019 ആഗസ്റ്റ് 24 നായിരുന്നു സെന്തില്‍ കൃഷണയും കോഴിക്കോട് സ്വദേശിനി അഖിലയുമായിട്ടുള്ള വിവാഹം നടക്കുന്നത്. ഗുരുവായൂര്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പിന്നീട് വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

  ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച സെന്തില്‍ കൃഷ്ണ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടി ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തില്‍ നായകനാവുന്നത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസില്‍ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ചിരുന്നു. പട്ടാഭിരാമന്‍, ആകാശഗംഗ 2, തൃശ്ശൂര്‍ പൂരം തുടങ്ങി നിരവധി സിനിമകളില്‍ പോലീസിന്റെ വേഷത്തിലും രാഷ്ട്രീയക്കാരനായിട്ടുമൊക്കെ ഇതിനകം അഭിനയിച്ച് കഴിഞ്ഞു.

  Read more about: actor
  English summary
  Actor Senthil Krishna Welcomes His First Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X