twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്‍ അത് കണ്ട് ചിരിക്കുമെങ്കിലും അഭിപ്രായമൊന്നും പറയില്ല, എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല: ഷാജു

    By Midhun Raj
    |

    മിമിക്രി മേഖലയില്‍ നിന്നും എത്തി മലയാള സിനിമയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് നടന്‍ ഷാജു. ചെറിയ വേഷങ്ങളിലാണ് നടന്‍ മിക്ക സിനിമകളിലും അഭിനയിച്ചത്. എറ്റവുമൊടുവിലായി കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ അയ്യപ്പനും കോശിയിലും ഷാജു അഭിനയിച്ചു. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയിരുന്നു താരം. മോഹന്‍ലാലിന്റെ ശബ്ദവുമായാണ് ഷാജു മലയാള സിനിമയിലെത്തിയത്. അതേസമയം സൂപ്പര്‍താരത്തിന്റെത് പോലുളള ശബ്ദമുളളതുകൊണ്ട് തന്നെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ഷാജു മുന്‍പ് പറഞ്ഞിരുന്നു.

    ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    എന്നാല്‍ മോഹന്‍ലാലിന്റെ സിനിമകളിലും ഷാജു അഭിനയിച്ചു. ശിക്കാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നീ സിനിമകളിലെല്ലാം നടന്‍ ഭാഗമായി. അതേസമയം ലാലേട്ടന്റെ മുന്‍പില്‍ ശബ്ദവും ചലനവുമായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒരഭിമുഖത്തിലാണ് ഷാജു ഇക്കാര്യം തുറന്നുപറഞ്ഞത്.

    ലാലേട്ടന്‍ അത് നന്നായി ആസ്വദിക്കാറുണ്ട്.

    ലാലേട്ടന്‍ അത് നന്നായി ആസ്വദിക്കാറുണ്ട്. ചിരിക്കും. പക്ഷേ അഭിപ്രായ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ലെന്നും ഷാജു പറയുന്നു. എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല, മിമിക്രിയൊക്കെ കാണുമ്പോള്‍ ചിരിക്കുക മാത്രമല്ല എന്തെങ്കിലും അഭിപ്രായങ്ങളും പറയുക പതിവാണ്. വ്യക്തിപരമായി പറഞ്ഞാല്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് കൂടുതല്‍ ചാന്‍സുകള്‍ കിട്ടിയില്ല.

    അതൊരു നിര്‍ഭാഗ്യമായി കരുതാറുണ്ട്

    അതൊരു നിര്‍ഭാഗ്യമായി കരുതാറുണ്ട്. അഭിനയിച്ച രണ്ട് സിനിമകളിലും അത്ര ഗംഭീരമായി കഥാപാത്രമൊന്നുമായിരുന്നില്ല. എന്നാല്‍ ലാലേട്ടന്റെ സിനിമകള്‍ എന്ന് പറയുന്നതില്‍ ഭയങ്കരമായ ഒരു എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട്. പൊതുവെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ ഞാന്‍ പൊതുവെ കുറവാണ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദം അനുകരിക്കുന്ന നടന്‍ ഷാജു എന്നാണ് മലയാള സിനിമയിലുളളവരെല്ലാെ എന്നെ തിരിച്ചറിയാന്‍ പറഞ്ഞുകൊണ്ടിരുന്നത്.

    എന്നാല്‍ ഇപ്പോള്‍ അത് മാറി

    എന്നാല്‍ ഇപ്പോള്‍ അത് മാറി. പാലക്കാട് ഷാജു എന്നാണ് ഇന്ന് എല്ലാവരും എന്നെപറ്റി പറയുന്നത്. ഒരു വ്യക്തിയില്‍ നിന്നും ഒരു സ്ഥലത്തേക്ക് മാറുമ്പോള്‍ നമ്മുടെ കരിയറിന്റെ തന്നെ ചില മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചന കൂടിയാണിത്. ഷാജു പറയുന്നു. അതേസമയം സിനിമകള്‍ക്കൊപ്പം തന്നെ സീരിയലുകളിലും അഭിനയിച്ച ഷാജു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. സ്ത്രീ, മന്ദാരം,അക്കാമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും എന്നീ പരമ്പരകളിലെല്ലാം ഭാഗമായി നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

    Recommended Video

    ഒറ്റവാക്കില്‍ തന്റെ ഇച്ചാക്കയെ നിര്‍വ്വചിച്ച് മോഹന്‍ലാല്‍
    മിമിക്‌സ് സൂപ്പര്‍ 1000

    മിമിക്‌സ് സൂപ്പര്‍ 1000, ന്യൂസ് പേപ്പര്‍ ബോയ്, ലിസമ്മയുടെ വീട്, വെളളരിപ്രാവിന്റെ ചങ്ങാതി, ഈ തിരക്കിനിടയില്‍, ആങ്ക്രി ബേബീസ്, റോമന്‍സ് പോലുളള ചിത്രങ്ങളിലും ഷാജു അഭിനയിച്ചിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിയായ താരം നായികയായി തിളങ്ങിയ ചാന്ദ്‌നിയെ ആണ് ജീവിത സഖിയാക്കിയത്. മുന്‍പ് മക്കള്‍ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഷാജു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

    Read more about: mohanlal shaju
    English summary
    actor shaju reveals mammootty and mohanlal's reaction after his mimicry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X