twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിർമാതാക്കളുടെ വിലക്ക്! പ്രശ്നത്തിൽ ഇടപെട്ട് അമ്മയും ഫെഫ്ക്കയും, കാരണം ഷെയിൻ മാത്രമല്ല

    |

    നടൻ ഷെയിൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് സിനിമയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ച വിഷയമായിരിക്കുകയാണ് . നടനെതിരെയുള്ള നിർമ്മാതാക്കൾ സ്വീകരിച്ച കടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിനിമയ്ക്ക് അകത്തുള്ളവ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സംഭവം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്.

    നടൻ ഷെയിൻ നിഗമുമായുള്ള നിർമ്മാതാക്കളുടെ വിലക്ക് നീക്കാൻ സാധ്യത. അഭിനേതാക്കളുടെ സംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്ന പരിഹാര മാർഗങ്ങൾ തേടണമെന്ന് ആവശ്യപ്പെട്ട് അമ്മ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മാത്യഭൂമി ഡോട് കോമാണ് ഇതു സംബന്ധമായ വർത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

     ചിത്രങ്ങളുമായി സഹകരിക്കാൻ തയ്യാർ

    ചിത്രങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് നടൻ ഷെയിന്റെ നിലപാടിനെ മുൻനിർത്തിയാണ് വിഷയത്തിൽ അമ്മയുടെ ഫെഫ്ക്കയും ഇടപെടുന്നത്. പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് ഷെയിനിന്റെ മാതാവ് സുനില താരസംഘടനയായ അമ്മയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കൂടാതെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ സുഹൃത്തുക്കൾ സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയെ സമീപിച്ചിട്ടുണ്ട്.

     ഷെയിൻ ചിത്രങ്ങളുടെ സംവിധായകർ

    ഷെയിൻ ചിത്രങ്ങളുട സംവിധായകരുടെ കാര്യമാണ് ഫെഫ്ക്ക ഗൗരവത്തോടെ എടുക്കുന്നതെനന് സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.വെയിൽ, കുറുബാനി എന്നീ ചിത്രങ്ങളുടെ സംവിധായകർ നവാഗതരാണ്. ചർച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പ്രിൽ സിനിമ ഉപേക്ഷിക്കുന്നത് ന്യായികരിക്കാൻ കഴിയില്ലെന്നും സംവിധായകരുടെ സംഘടനയായ ഫെഫ്ക്ക ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ വിഷയത്തിൽ സർക്കാരും ഇടപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാൻ അഭിനേതാക്കളുടെയും നിർമാതാക്കളുടേയും സംഘടനകൾ മുൻകൈയെടുക്കണമെന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.

    ഇന്ദ്രജിത്തിനെ ഭയപ്പെടുത്തി ഫാദർ മാങ്കുന്നത്ത് പൈലി! താക്കോൽ ട്രെയിലർഇന്ദ്രജിത്തിനെ ഭയപ്പെടുത്തി ഫാദർ മാങ്കുന്നത്ത് പൈലി! താക്കോൽ ട്രെയിലർ

     സൂപ്പർ താരങ്ങൾ   ഇടപെടും

    ഷെയിൽ നിഗം വിഷയത്തിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെടുമെന്നുള്ള സൂചനകളും പ്രചരിക്കുന്നുണ്ട്. ഈ വിഷയം മോഹൻലാലുമായി സംസാരിച്ചുവെന്നും, നടന്റെ വിലക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.ര്‍ച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയിലെ ഒരു അംഗത്തെ വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്. മുമ്പ് നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. വിഷയത്തിൽ മോഹൻലാൽ തങ്ങളോടൊപ്പമുണ്ടെന്നുള്ള ആശ്വാസവും സന്തോഷവും ഷെയിന്റെ അമ്മ സുനിലയും പ്രകടിപ്പിച്ചിരുന്നു.

    ചാനു ഒറ്റക്കല്ല... എല്ലാവരും കൂടെയുണ്ട്, അബി ഇക്ക വിഷമിക്കരുത്, ഹൃദയസ്പർശിയായ വാക്കുകൾചാനു ഒറ്റക്കല്ല... എല്ലാവരും കൂടെയുണ്ട്, അബി ഇക്ക വിഷമിക്കരുത്, ഹൃദയസ്പർശിയായ വാക്കുകൾ

     ഷെയിനെ  വിലക്കിയിട്ടില്ല

    ഷെയിനെ വിലക്കിയിട്ടില്ല, പകരം തങ്ങളുമായി സഹകരിക്കാത്തവരോട് തിരിച്ചും അതുപോലെ ചെയ്യുകയാണ് ചെയ്തതെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രസിഡന്റെ എം രഞ്ജിത്ത് പറഞ്ഞു. അമ്മ നൽകിയ കത്ത് ചർച്ച ചെയ്യുമെന്നുംഅദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.. ഷെയിൻ നിലവിൽ ഉണ്ടാക്കിയിരിക്കുന്ന നഷ്ടം നികത്തണമെന്നും നിർമ്മാതാവ് പറഞ്ഞു. മറ്റൊരു യോഗത്തിലൂടെ സിനിമ മേഖലയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

    English summary
    actor shane nigam issue amma anf fefka interfere in this issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X