For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെയിലൊക്കെ കണ്ടിട്ടില്ലേ...',പരിഹസിച്ച് ഷെയ്ൻ നി​ഗം; മറുപടിയുമായി നിർമാതാവ്

  |

  മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയനാണ് നടൻ ഷെയ്ൻ നി​ഗം. വിട പറഞ്ഞ നടൻ അബിയുടെ മകനായ ഷെയ്ൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടി. കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, ഭൂതകാലം, അന്നയും റസൂലും, വെയിൽ തുടങ്ങി ഒരുപിടി സിനിമകളിൽ ഷെയ്ൻ ഇതിനകം അഭിനയിച്ചു.

  Recommended Video

  ഷെയ്ൻ നി​ഗത്തിന്റെ പരിഹാസത്തിന് മറുപടിയുമായി ജോബി ജോർജ്

  ഇപ്പോൾ പുതിയ ചിത്രം ബർമൂഡയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഷെയ്ൻ. അടുത്തിടെ അഭിമുഖത്തിൽ ഷെയ്ൻ നി​ഗം സിനിമകളുടെ ജയപരാജയത്തെ പറ്റി സംസാരിച്ചത് വലിയ തോതിൽ വൈറലായിരുന്നു.

  റിയലസ്റ്റിക്, എക്സിപിരിമെന്റ് സിനിമകൾ തിയറ്ററിൽ ഓടില്ലെന്നും അത്തരം സിനിമകൾ ഒടിടിക്ക് നൽകണമെന്നും തിയറ്ററിൽ വാണിജ്യ സിനിമകൾ മാത്രമേ വിജയിക്കുള്ളൂ എന്നുമായിരുന്നു ഷെയൻ നി​ഗം പറഞ്ഞത്. ഇക്കൂട്ടത്തിൽ താൻ മുമ്പ് അഭിനയിച്ച വെയിൽ എന്ന സിനിമയെയും ഷെയ്ൻ പരിഹസിച്ചു. വെയിലിൽ പല സീനുകളിലും വെളിച്ചം പോലുമില്ലെന്നും ഇത്തരം സിനിമകൾ ഒരിക്കലും തിയറ്ററിൽ ഓടില്ലെന്നും നടൻ പറഞ്ഞു.

  Also Read: നാട്ടിലെ ആഘോഷങ്ങൾ അദ്ദേഹം ഉത്സവമാക്കിയിരുന്നു, ശ്രീലങ്കയിൽ വരെ ആരാധകർ; മണിയെ കുറിച്ച് സാജൻ പള്ളുരുത്തി

  അവർക്ക് തിയറ്റർ എക്സ്പീരിയൻസ് വേണം. കഥയും കണ്ടന്റും പറയുന്ന ടെെപ്പ് കൊണ്ട് കാര്യമില്ല. അല്ലെങ്കിൽ ചിരിപ്പിക്കുന്നവ, ഇതിലേതെങ്കിലും ഒന്നേ തിയറ്ററിൽ പരിപാടി ആവുന്നുള്ളൂ. വിഷ്വിലി അത്യാവശ്യം ട്രീറ്റുള്ളവ. ആർആർആരും കെജിഎഫും പോലെ. അതൊക്കെ കണ്ണു നിറയെ കാണാനുണ്ടാവും. അങ്ങനെയുള്ള സിനിമയൊക്കെ അവർക്ക് തിയറ്ററിൽ പോവുമ്പോൾ മുതലാവും.

  Also Read: കല്യാണക്കത്ത് വരെ നല്‍കി; അവസാന നിമിഷം മൂഡില്ലെന്ന് പറഞ്ഞ് പിന്മാറിയ സല്‍മാന്‍

  'നമ്മളെപ്പോലത്തെ റിയലിസ്റ്റിക് പടവും കൊണ്ട് വരുമ്പോഴുള്ള പ്രശനമെന്തെന്നാൽ ഇത് ഇരിങ്ങാലക്കുടയിൽ വെറുതെ കൊണ്ട് ക്യാമറ വെച്ചാലും കിട്ടും. വെയിലൊക്കെ കണ്ടിട്ടില്ലേ. ഒന്നുമില്ല. പല ഫ്രെയ്മിലും വെളിച്ചം പോലുമില്ല. അപ്പോൾ‌ പിന്നെ അങ്ങനത്തെ പടം കാണാൻ തിയറ്ററിൽ ആളുകൾ വരുന്നത് തന്നെ അത്ഭുതമായാണ് ഞാൻ കാണുന്നത്. ട്രെൻഡ് അതാണ്. സീരിയസ് പടം ചെയ്യുക, എക്സ്പിരിമെന്റ് പടം ചെയ്യുക. അത് ഒടിടിക്ക് കൊടുക്കുക'

  'പ്രശ്നമില്ലാതെ അടുത്ത കൊമേഴ്ഷ്യൽ പടം ചെയ്ത് തിയറ്ററിൽ കൊടുക്കുക. അതാണ് ഞാൻ മനസ്സിലാക്കുന്ന സേഫ് കളി. അല്ലാതെ തിയറ്ററിലേക്ക് വെയിൽ പോലത്തെ സിനിമകൾക്ക് ആൾക്കാരെ കൊണ്ട് വരിക എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ പണി എടുത്തിട്ടും കാര്യമില്ല,' ഷെയ്ൻ നി​ഗം പറഞ്ഞതിങ്ങനെ. ഈ പരാമർശത്തിൽ ഷെയ്ൻ നി​ഗത്തിന് മറുപടി നൽകിയിരിക്കുകയാണ് വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ്.

  Also Read: ആറാമത്തെ കാമുകി ഇവളാണ്; സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന നടിയെ ചൂണ്ടി കനല്‍പ്പൂവിലെ നായകന്‍ സനു

  'മാപ്പു നൽകൂ മഹാമതേ മാപ്പു നൽകൂ ഗുണനിധേ. മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ. ഉദ്ധതനായ് വന്നോരെന്നിൽ കത്തിനിൽക്കുമഹംബോധം. വർദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാൻ,' എന്ന വരികളാണ് ഷെയ്നിന്റെ വീഡിയോയ്ക്കൊപ്പം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

  നേരത്തെ ഷെയ്നും ജോബി ജോർജും തമ്മിൽ വെയിലിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. സിനിമ പൂർത്തിയാവുന്നതിന് മുമ്പ് ഷെയ്ൻ കഥാപാത്രത്തിനാവശ്യമായ മുടി മുറിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് നടൻ സിനിമയുടെ ഷൂട്ടിം​ഗുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ജോബി പരസ്യമായി രം​ഗത്തെത്തുകയുമുണ്ടായി. അമ്മ സംഘടന ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.

  Read more about: shane nigam
  English summary
  actor shane nigam mocked veyil movie; producer joby george reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X