നഷ്ടപരിഹാരമായി 32 ലക്ഷം കൊടുക്കും! ഒടുവില്‍ ഷെയിന്റെ പേരിലുള്ള വിലക്ക് ഒത്തുതീര്‍പ്പിലേക്ക്
കുറഞ്ഞ കാലം കൊണ്ട് സിനിമാലോകത്ത് സൂപ്പര്‍താര പദവി സ്വന്തമാക്കിയ താരപുത്രനാണ് ഷെയിന്‍ നിഗം. പിതാവ് അബിയ്ക്ക് നേടാന്‍ കഴിയാത്ത പലതും ഷെയിന്‍ നേടി എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ വലിയ വിവാദങ്ങളാണ് ഷെയിന്റെ പേരിലുണ്ടായത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പറഞ്ഞ് താരം രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ സിനിമയുമായി ഷെയിന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതിയുമായിട്ടെത്തി.
Recommended Video
ഇതിനിടെ ഷെയിനെതിരെ നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം തന്നാല്‍ മാത്രമേ വിലക്ക് നീക്കുകയുള്ളു എന്നായിരുന്നു നിര്‍മാതാക്കളുടെ നിര്‍ദ്ദേശം. ഒടുവില്‍ താരസംഘടനയായ അമ്മയും വിഷയത്തില്‍ ഇടപെട്ടിരുന്നു. അനിശ്ചിതങ്ങള്‍ക്കൊടുവില്‍ വിലക്ക് ഒത്തു തീര്‍പ്പിലേ്ക്ക് എത്തുകയാണെന്നാണ് അറിയുന്നത്.

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര് ഇടപ്പെട്ടതോട് കൂടിയാണ് ഷെയിന്റെ പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ തീരുമാനിച്ച കാര്യം താരസംഘടനയായ അമ്മ നിര്‍മാതാക്കളുടെ സംഘടനയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ നഷ്ട പരിഹാരം കൈപറ്റി ഷെയിന്റെ വിലക്ക് അവസാനിപ്പിക്കാന്‍ തങ്ങളും തയ്യാറാണെന്ന് നിര്‍മാതാക്കളും പറഞ്ഞിരിക്കുകയാണ്. ഷെയിന്റെ വിലക്ക് നീക്കി എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നാണ് അറിയുന്നത്.

നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട ഒരു കോടി രൂപ നല്‍കാന്‍ തയ്യാറല്ലെന്ന് ഷെയിന്‍ അറിയിച്ചതോടെയായിരുന്നു പ്രശ്‌നങ്ങള്‍ നീണ്ട് പോയത്. എന്നാല്‍ വെയില്‍, ഖുര്‍ബാനി എന്നിങ്ങനെ ഷെയിന്‍ അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിങ് മുടങ്ങിയതിന് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് താരമിപ്പോള്‍ തയ്യാറായിരിക്കുന്നത്. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാമെന്നാണ് തീരുമാനം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയിനെ വിളിച്ച് വരുത്തിയിരുന്നു. യോഗത്തിന് ശേഷം ഷെയിന്‍ വിഷയം നല്ല രീതിയില്‍ പരിഹരിക്കപ്പെടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തി ബുധാനാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. തീരുമാനം എന്തായാലും അത് അംഗീകരിക്കാന്‍ താനും തയ്യാറാണെന്ന് ഷെയിനും പ്രതികരിച്ചു. അമ്മ യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചിരുന്നു.

വെയില്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ പകുതിയോളം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ഫേസ്ബുക്കില്‍ ലൈവിലെത്തിയ താരം തനിക്ക് നിര്‍മാതാവ് ജോബി ജോര്‍ജ് വധ ഭീഷണി മുഴക്കിയിരിക്കുകയാണെന്ന് പറഞ്ഞു. ഇതിന്റെ കോള്‍ റെക്കോര്‍ഡും പുറത്ത് വന്നിരുന്നു. പിന്നാലെ ഷെയിന്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് ജോബി ജോര്‍ജ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി. ഇതെല്ലാം തുടങ്ങുന്നത് കരാര്‍ ലംഘിച്ച് ഷെയിന്‍ മുടി മുറിച്ചതിനെ തുടര്‍ന്നായിരുന്നു.

സിനിമയുടെ ഗെറ്റപ്പിന് വേണ്ടി വളര്‍ത്തിയ മുടി ചെറുതായി മുറിച്ചതായിരുന്നു കാരണം. പ്രശ്‌നം വലിയ രീതിയില്‍ ആയതോടെ താരം മുടി മുഴുവനും തന്നെ കളഞ്ഞിരുന്നു. തൊട്ട് പുറകേ നിര്‍മാതാക്കള്‍ ഷെയിന് വിലക്കും ഏര്‍പ്പെടുത്തി. പ്രശ്‌നം രൂക്ഷമായതോടെ നിര്‍മാതാവ് ജോബി ജോര്‍ജിനോട് ഷെയിന്‍ മാപ്പ് പറഞ്ഞിരുന്നു. കരാര്‍ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് നിര്‍മാതാവിന് ഷെയിന്‍ കത്ത് അയച്ചിരുന്നു. എന്നിട്ടും പ്രശ്‌നം അവസാനിക്കാതെ വന്നതോടെയാണ് മോഹന്‍ലാല്‍ അടക്കമുള്ള അമ്മയുടെ ഭാരവാഹികള്‍ രംഗത്ത് വന്നത്.


Click it and Unblock the Notifications











