twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മായാവി കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ അടി കൊണ്ട്!! തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ

    |

    ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടി സിനിമ ലോകത്ത് തന്റ്തായ സ്ഥാനം കണ്ടെത്തിയ താരമാണ് ഷറഫുദ്ദീൻ. 2015 ൽ പുറത്തിറങ്ങിയ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഷറഫുദ്ദീന്റെ കരിയറിൽ തന്നെ താഴികക്കല്ലായി മാറുകയായിരുന്നു. സിനി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ഗിരിരാജൻ കോഴി ചർച്ച വിഷയമാകാറുണ്ട്. ഇതിനു ശേഷം പുറത്തു വന്ന എല്ലാ ചിത്രത്തിലും ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങളെയായിരുന്നു ഷറഫുദ്ദീൻ അവതരിപ്പിച്ചത്.

    നടൻ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമം!! പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷനടൻ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമം!! പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

    കോമഡി, നടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും ഷറഫുദ്ദീന്റെ കൈകളിൽ ഭഭ്രമായിരിക്കും. ചെറിയ സമയത്തിനുളളിൽ അദ്ദേഹം ഇത് തെളിയിച്ചതുമാണ്. ഹാസ്യതാരമായ സിനിമയിൽ എത്തി അത്തരത്തിലുളള കഥാപാത്രത്തിൽ ഒതുങ്ങി നിൽക്കാതെ നടനായും വില്ലനായും തിളങ്ങി നിൽക്കാ താരത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്സായ ഷാഫി -റാഫി കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിൽഡ്രൻസ് പാർക്കാണ് ഷറഫിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിത മമ്മൂട്ടി ചിത്രം മായാവി കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ തല്ലു കിട്ടിയ കഥ വെളിപ്പെടുത്തുകയാണ് താരം. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മുഖത്തെ മുറിവ് പാട് പോലും കഥാപാത്രത്തിന്റേതാക്കി!!ഉദ്ധം സിംഗായി വിക്കി ഞെട്ടിച്ചു....മുഖത്തെ മുറിവ് പാട് പോലും കഥാപാത്രത്തിന്റേതാക്കി!!ഉദ്ധം സിംഗായി വിക്കി ഞെട്ടിച്ചു....

     ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

    ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

    അന്നൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടില്ലെങ്കിൽ എന്തോ നാണക്കേട് പോലെയാണ്. എറണകുളം കവിത തിയേറ്ററിൽ നിന്നുണ്ടായ സംഭവമായിരുന്നു താരം വെളിപ്പെടുത്തിയത്. സിനിമ തിയേറ്ററിൽ ആണുങ്ങളുടെ ക്യൂ വളരെ വലുതായിരിക്കും. അതുകൊണ്ട് സ്ത്രീകളുടെ ക്യൂ തീരുമ്പോൾ നമ്മൾ ഓടി കയറാൻ ശ്രമിക്കും. അങ്ങനെ ഓടി കയറിയതുകൊണ്ടാണ് അടി കിട്ടിയത്. ഇത് മാത്രമല്ല ഇതു പോലെ തല്ല് കിട്ടിയ വേറേയും സംഭവങ്ങളുണ്ടെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

    ഷാഫി സാറിന്റെ പുച്ഛം

    ഷാഫി സാറിന്റെ പുച്ഛം

    സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ താൻ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഷാഫി സാർ. ഞാൻ ഇത് അദ്ദേഹത്തിനോട് ഇടയക്ക് പറയാറുണ്ട്. അദ്ദേഹം ഇത് നിസ്സാരമാക്കി ചുച്ഛിച്ച് കളയും. ഷാഫി സാറുമായി മികച്ച സൗഹൃദമാണുളളത്. എന്തും അദ്ദേഹത്തിനോട് പറയാം- ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. 2000-10 കാലഘട്ടങ്ങളിൽ ബ്ലോക്ക് ബസ്റ്ററുകളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ചിത്രം ഷാഫി എന്ന സംവിധായകന്റേതായിരിക്കും. ഷാഫി-റാഫി കൂട്ട്കെട്ടിൽ ഒരു സിനിമ ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും താരം പറഞ്ഞു.

     വലിയ സംവിധായകന്മാരുടെ ചിത്രം  ഒഴിവാക്കി

    വലിയ സംവിധായകന്മാരുടെ ചിത്രം ഒഴിവാക്കി

    വ്യത്യസ്തമായ കഥാപാത്രങ്ങൾ ബോധപൂർവ്വമാണ് തിരഞ്ഞെടുക്കാറുളളത്. ഓരേ തരത്തിലുളള കഥാപാത്രങ്ങൾ ലഭിക്കുന്നതു കൊണ്ട് വലിയ സംവിധായകന്മാരുടെ പല ചിത്രങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ചിത്രങ്ങൾ വേണ്ടയെന്ന് വയ്ക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ഒഴിവാക്കിയ ചില കഥാപാത്രങ്ങൾ തിയേറ്ററുകളിൽ കാണുമ്പോൾ ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട്.

    സംവിധായകരാണ് എല്ലാം

    സംവിധായകരാണ് എല്ലാം

    നമ്മൾ ഏത് മണിയറയിൽ കയറി ഇരുന്നാലും സംവിധായകരാണ് കഥാപാത്രങ്ങൾ തരേണ്ടത്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങി പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്ന ആളാണ് താൻ. അതുകൊണ്ടാണ് വലിയ സംവിധായകന്മാരുടെ ചിത്രങ്ങൾ ഒഴിവാക്കിയത്. സ്വാഭാവികമായും ഒരാളുടെ തീരുമാനം തെറ്റാം ശരിയാകാം. എന്നാലും നമ്മള്‍ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണല്ലോ വേണ്ടത്' -ഷറഫുദ്ദീന്‍ പറയുന്നു.

    English summary
    actor Sharaf U Dheen share mammootty movie mayavai watch incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X