»   » ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന ഷറഫുദ്ദീന്‍ ആള് പുലിയാണെന്ന് തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രേമത്തിന്റെ വിജയ ശേഷം ഷറഫുദ്ദീന്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലും അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷകരില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂട്ടുകാര്‍ വിളിച്ചിട്ട് സിനിമാ അടിപൊളിയായിരുന്നു, കഥാപാത്രം കലക്കി എന്നൊക്കെ പറയുമ്പോള്‍ ശരിക്കും സന്തോഷം തോന്നുന്നുണ്ടെന്ന് ഷറഫുദ്ദീന്‍ പറയുന്നു.

ഏറ്റവും സന്തോഷം തോന്നിയത് നിവിന്‍ പോളി വിളിച്ചപ്പോഴാണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. ഇതുവരെ അഭിനയിക്കുമ്പോള്‍ നിന്റെ മുഖത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ഒരു ടെന്‍ഷന്‍ ഈ ചിത്രത്തിലുണ്ടായിരുന്നില്ല. നിവിന്‍ പറഞ്ഞത് തനിയ്ക്ക് ഏറെ സന്തോഷം തോന്നിയ കാര്യമാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. കൂടാതെ ഷറഫുദ്ദീന്‍ തന്റെ ഏറ്റവും വലിയ ആഗ്രഹവും തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

പ്രേമം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് താന്‍ ഒരു നടനാണെന്ന് തോന്നി തുടങ്ങിയത്. ഷറഫുദ്ദീന്‍ പറയുന്നു.

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

അഭിനയത്തോട് നേരത്തെ മുതല്‍ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിക്കാനുള്ള ശ്രമം നടത്തിയിരുന്നില്ല. പക്ഷേ അല്‍ഫോന്‍സ് പുത്രനെ പോലുള്ള സുഹൃത്തുക്കളുള്ളതാണ് സിനിമയില്‍ എത്തിപ്പെടാന്‍ കാരണം. നിനക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് പിടിച്ച് വലിച്ച് കൊണ്ടു പോയതാണ്.

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

സിനിമ സംവിധാനം ചെയ്യണമെന്നൊരു ആഗ്രഹമുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്നും ഷറഫുദ്ദീന്‍ പറയുന്നു.

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലാണ് ഷറഫുദ്ദീന്‍ ഒടുവിലായി അഭിനയിച്ചത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേതത്തിലും ഷറഫുദ്ദീന്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Actor Sharafudheen about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam