twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് വല്ല പാറമടയിലും ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടില്ലായിരുന്നോ! ഷറഫുദ്ദീന്റെ പോസ്റ്റ് വൈറല്‍

    By Prashant V R
    |

    മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ ഷറഫുദ്ദീനും. ഈ പണി വല്ല പാറമടയിലും പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടില്ലായിരുന്നോ എന്നാണ് നടന്റെ ചോദ്യം. അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി നിങ്ങള്‍ക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ. അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ , ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ.

    sharafudheen

    നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ്. ഈ സിനിമയുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണ്. അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കും. ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ, നല്ല കഴിവുള്ള ഒരു അസ്സല്‍ ഡയറക്ടര്‍ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല. പിന്നെ നിങ്ങള്‍ എന്തിനാണ് കഷ്ട്ടപെട്ടത്.

    അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു: മാലാ പാര്‍വതിഅമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു: മാലാ പാര്‍വതി

    എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു. വേറെയും വിളിക്കുന്നുണ്ട്. അത് ഞാന്‍ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയില്‍. ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം. ഷറഫുദ്ദീന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇരുപത് കോടിയോളം മുതല്‍മുടക്കില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം പ്രതികരണവുമായി എത്തിയിരുന്നു.

    ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍

    സെറ്റ് തകര്‍ത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രത്തിന്റെ കാലടിയിലെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് അടക്കം പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായി നിര്മ്മിച്ച സെറ്റായിരുന്നു ഇത്. മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സെറ്റ് തകര്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

    എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യഎല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യ

    English summary
    Actor Sharafudheen's Reaction About Minnal Murali Set issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X