For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ടത് ഹനാന്റെ ഒരു മുഖം!! ഇതൊന്നുമല്ല ഈ പെൺകുട്ടി, ഹൃദയ സ്പർശിയായ വെളിപ്പെടുത്തലുമായി നടൻ

  |

  കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഹനാൻ എന്ന ഇരുപത് വയസുകാരി പെൺകുട്ടിയാണ്. ജീവിക്കാനും പഠിക്കാനും വേണ്ടി മാന്യമായ എന്ത് ജോലി എടുക്കാനും തയ്യാറായി നിൽക്കുന്ന ഒരു പെൺകുട്ടി. ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ ഹനാന് നേരെ അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ അരുൺ ഗോപി പ്രണവ് മോഹൻലാൽ സിനിമയും ഫേസ് ബുക്ക് അക്കൗണ്ടിൽ താരങ്ങളോടൊപ്പമുള്ള ചിത്രം കൂടി കണ്ടതോടെ പുതിയ കഥ അവിടെ തുടങ്ങുകയായിരുന്നു.

  ശ്വേതയ്ക്ക് പേളിയോട് വിരോധമില്ല!! ഇഷ്ടമല്ലെന്ന് ദിയ, ബിഗ് ബോസിലെ ദിയയുടെ കളികൾ ഇങ്ങനെ...

  അതുവരെ പെൺകുട്ടിയ്ക്ക് സ്തുതി പാടിയവർ അവൾക്ക് എതിരെ നിൽക്കാൻ തുടങ്ങി.പ്രണവ് മോഹൻലാലിന്റെ ചിത്രത്തിനായുള്ള പ്രമോഷന്റെ ഭാഗമാണ് കുട്ടിയുടെ മീൻ വിൽപനയെന്നും പെൺകുട്ടി കേരള ജനതയെ ഒന്നടങ്കം ചതിക്കുകയായിരുന്നെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ ഹനാൻ എന്ന പെൺകുട്ടിയ്ക്ക് മീൻ വിൽപനക്കാരി എന്നുളള ഒരു മുഖം മാത്രമല്ല. കുട്ടിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിട്ടുണ്ട്.

  മമ്മൂട്ടിയും മോഹൻലാലും തെറ്റുകാർ!! മോഹൻലാലിനെ ഉന്നം വയ്ക്കുന്നു, വെളിപ്പെടുത്തലുമായി നടി

   ഹനാനെ  അറിയാം

  ഹനാനെ അറിയാം

  ഫേസ്ബുക്കിലൂടെയായിരുന്നു ഷൈൻ ടോമിൻരെ വെളിപ്പെടുത്തൽ. ഹനാനെ എനിയ്ക്ക് നേരിട്ട് അറിയില്ല. പെൺകുട്ടിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട പെൺകുട്ടി തന്നെയായണ് ഹനാൻ.

   അമ്മയ്ക്ക് അറിയാം

  അമ്മയ്ക്ക് അറിയാം

  ഹനാനുമായി സംബന്ധിച്ചുള്ള വാർത്ത വീട്ടിലെ എല്ലാവർക്കും കാണിച്ചു കൊടുത്തിരുന്നു. എല്ലാ അംഗങ്ങളും വാർത്തയെ കുറിച്ച്‌ ഓരേ അഭിപ്രായം പറ‍ഞ്ഞു. വീട്ടിലുള്ളവർ അഭിപ്രായം പറയുന്നതിനിടെ അമ്മ പറഞ്ഞു എനിയ്ക്ക് ഈ പെൺകുട്ടിയെ അറിയാം. ഏകദേശം 5 വർഷം മുൻപ് കുട്ടി നമ്മുടെ വീട്ടിൽ വന്നിട്ടുണ്ട്. ഇതെന്നെ അത്ഭുതപ്പെടുത്തിയെന്ന് താരം കുറിച്ച്. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്.

  സിനിമ കഥയെ വെല്ലുന്ന ജീവിതം

  സിനിമ കഥയെ വെല്ലുന്ന ജീവിതം

  5 വർഷം മുൻപ് തൃശ്ശൂർ മുണ്ടയിലെ എന്റെ വീട്ടിലേയ്ക്ക് ഒരു നോട്ടീസുമായി ഒരു 8, 9 ക്ലാസുകാരി പെൺകുട്ടി കടന്നു വന്നിരുന്നു.പുതുതായി ആരംഭിക്കാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിലേയ്കക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി വീടുകൾ തേറും കയറി ഇറങ്ങിയത്. അമ്മ അന്നുണ്ടായ കാര്യങ്ങൾ ഓർമിച്ചെടുത്തു പറഞ്ഞു. എന്നാൽ തന്റെ വീട്ടിൽ നിന്ന് ആരും അങ്ങോട്ട് പോയില്ല. അടുത്തുള്ള വീട്ടിലുള്ള രും അങ്ങോട്ട് പോയതായി കേട്ടതുമില്ലെന്നും ഷൈൻ പറഞ്ഞു.

  ചങ്കുറ്റമുളള പെൺകുട്ടി

  ചങ്കുറ്റമുളള പെൺകുട്ടി

  അന്ന് കണ്ട ആ 8,9 ക്ലാസ്കാരി കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് പ്രത്യേകിച്ച് അത്ഭുതം തോന്നിയില്ല. ഹനാൻ തന്റെ ഒറ്റയാൾ പോരാട്ടം തുടങ്ങിയത് ഇന്നും ഇന്നലേയുമല്ല. ചെറുപ്രായത്തിൽ തന്നെ ഒറ്റക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചുങ്കൂറ്റം നിസാരമല്ല. വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു കൊച്ച് തന്നെയായിരുന്നു അതെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

   ഉപജീവനം

  ഉപജീവനം

  സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുമാർ വരുന്നത് അഭിനയമോഹത്തിനുപരി ഉപജീവനമാർഗത്തിനായിട്ടാണ് പലരും എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ സമ്പന്നയുടെ പ്രതീകങ്ങളുമല്ലെന്നും താരം പറഞ്ഞു. ഹനാന്റെ ജീവിതം നമ്മൾ കാണുന്നതിലും അപ്പുറമാണെന്നാണ് എന്റെ വിശ്വാസമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്യ

   മീൻ കച്ചവടം തന്നെ അത്ഭുതപ്പെടുത്തിയില്ല

  മീൻ കച്ചവടം തന്നെ അത്ഭുതപ്പെടുത്തിയില്ല

  ഹനാൻ മീൻ കച്ചവടം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയില്ല. തന്നെ അത്ഭുതപ്പെടുത്തിയത് ഒരു ഒമ്പാതാം ക്ലാസുകാരി ഒരു നോട്ടീസുമായി തന്റെ വീട്ടിൽ വന്നു കയറിയതായിരുന്നു. അങ്ങനെ ഒരു നോട്ടീസുമായി വന്നു കയറേണ്ട കാര്യം ആ പെൺകുട്ടിയ്ക്ക് ഇല്ലായിരുന്നു.

   സത്യം മനസിലാക്കൂ

  സത്യം മനസിലാക്കൂ

  തീയിൽ കുരുത്ത ചിലരുടെ കണ്ണീർ ഒരിക്കലും വറ്റില്ല. ഒഴുക്കിനോടൊപ്പം നീന്തുന്നവരാണ് ഞാൻ ഉൾപ്പെടെ പലരും.. ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത്. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ശ്രമിക്കുക എന്നും ഷൈൻ ടോം ചക്കോ ഫേസ്ബുക്കിൽ കുറിച്ചു

  English summary
  actor shine tom chacko mother know hanan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X