മമ്മൂട്ടി ചിത്രത്തില്‍ റഹ്മാന് ഊര്‍ജ്ജം നല്‍കിയത് ഈ ശബ്ദം, അനുഭവം പങ്കുവെച്ച് തിലകന്‌റെ മകന്‍

By Midhun Raj

നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ഷോബി തിലകന്‍. നിരവധി സിനിമകളില്‍ നായകനും, വില്ലന്‍ വേഷം ചെയ്ത താരങ്ങള്‍ക്കുമൊക്കെ നടന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. പ്രതിനായക വേഷങ്ങള്‍ക്ക് ഷോബി തിലകന്‍ ചെയ്ത ഡബ്ബിംഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം മമ്മൂട്ടിയുടെ ബ്ലാക്കില്‍ റഹ്മാന് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഷോബി തിലകന്‍. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. ബ്ലാക്കിലേക്ക് രഞ്ജിത്തേട്ടനാണ് തന്നെ വിളിക്കുന്നത് എന്ന് ഷോബി തിലകന്‍ പറയുന്നു. റഹ്മാന്‌റെ പഴയ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്.

mammootty-rahman

എന്നാല്‍ നടന്‌റെ പഴയകാല സൗണ്ട് കേട്ട് ചെയ്യാം എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാക്കിലൂടെ റഹ്മാന്‍ തിരിച്ചുവരുന്നത്. ചിത്രത്തില്‍ നടന് പരുക്കന്‍ ലുക്കാണ്, പോലീസ് ഓഫീസര്‍. ഗുണ്ടാ ഗ്യാങ്ങുകളെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ഓഫീസര്‍. ലുക്ക് എല്ലാം വ്യത്യസ്തമാണ്. ശരിക്കും ഒരു രണ്ടാം വരവ്. റഹ്മാന്‌റെ ക്യാരക്ടര്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പണ്ടത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ സിനിമകളെല്ലാം വളരെ ആവേശം നല്‍കിയ ചിത്രങ്ങളാണ്, ഷോബി തിലകന്‍ പറയുന്നു.

ബ്ലാക്കിന്റെ ഡബ്ബിംഗിന് രഞ്ജിത്തേട്ടന്‌റെ ഒരു മേല്‍നോട്ടം പോസിറ്റീവ് എനര്‍ജി നല്‍കി. അന്ന് റഹ്മാന്‍ തിരിച്ചുവരുന്നു, സ്വന്തം ശബ്ദത്തില്‍ എന്നാണ് ഒരു മീഡിയ വാര്‍ത്ത കൊടുത്തത്. അതൊക്കെ എനിക്ക് ഒരു അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്. ഡബ്ബ് ചെയ്തത് ഷോബി ആണെന്ന് പറഞ്ഞില്ലല്ലോ. അത് റഹ്മാന്‌റെ ശബ്ദം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എന്‌റെ ശബ്ദം നടന് അത്രയ്ക്കും ഇഴുകിച്ചേര്‍ന്നത് കൊണ്ടാണ്. പണ്ടത്തെ ചോക്ലേറ്റ് നായകവേഷങ്ങളില്‍ നിന്നും മാറി, എന്‌റെ ഒരു പരുക്കന്‍ വോയിസിലേക്ക് വന്നത് കൊണ്ടായിരിക്കും ചിലപ്പോ റഹ്മാന്‌റെ ഓണ്‍വോയിസ് ആണെന്ന് തന്നെ പത്രക്കാര് എഴുതിയത്, ഷോബി തിലകന്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി പ്രിയാമണി, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍, കാണാം

Recommended Video

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

Read more about: mammootty rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X