»   » ഇനി മലരായി ശ്രുതി ഹാസന്‍ 'മജ്‌നു'വില്‍ എത്തും

ഇനി മലരായി ശ്രുതി ഹാസന്‍ 'മജ്‌നു'വില്‍ എത്തും

Posted By:
Subscribe to Filmibeat Malayalam

സായിപല്ലവിയെ കടത്തിവെട്ടാന്‍ തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍ എത്തുന്നു. മലയാളത്തില്‍ ഹിറ്റായി മാറിയ പ്രേമം സിനിമ തെലുങ്കില്‍ 'മജ്‌നു' എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തും. തെലുങ്ക് പതിപ്പില്‍ മലരായും മേരിയായും വേഷമിടാന്‍ പോകുന്നത് അനുപമയും ശ്രുതി ഹാസനുമാണ്.

മലയാളികളുടെ മനസില്‍ ഇടം പിടിച്ച മലര്‍ എന്ന വേഷം ശ്രുതി ഹാസന്‍ അവതരിപ്പിച്ച് ഫലിപ്പിക്കുമോ എന്നു കണ്ടു തന്നെയറിയാം. ചിത്രത്തില്‍ മേരിയായി പ്രേമത്തില്‍ അഭിനയിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് വേഷമിടുന്നത്.

sai-pallavi

മൂന്ന് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മലയാളികളെ നിവിന്‍ പോളി ഞെട്ടിച്ചപ്പോള്‍ തെലുങ്ക് ആരാധകരെ ജോര്‍ജ്ജായി ഞെട്ടിക്കാന്‍ പോകുന്നത് നാഗചൈതന്യയാണ്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനാണ് നാഗചൈതന്യ. സെലിന്റെ വേഷം കൈകാര്യം ചെയ്യുന്നത് തെലുങ്കു താരം അമൃതാ ദാസ്ദുറാണ്.

പ്രേമത്തെ തെലുങ്കില്‍ എത്തിക്കുന്നത് സംവിധായകന്‍ ചാന്തു മൊണ്ടേതിയാണ്. എസ്.രാധാകൃഷ്ണയാണ് മജ്‌നു എന്ന ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
The Telugu remake of Malayalam blockbuster Premam has been titled Majnu, and it features Akkineni Naga Chaitanya in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam