മുണ്ട് പൊക്കി കാണിക്കല്‍ ഡയലോഗ് വിവാദം, പടത്തിനെതിരെ സിദ്ധാര്‍ത്ഥ്
സിനിമകളിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും പല തരത്തിലും വികാരങ്ങളെയും വ്രണപ്പെടുത്താറുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ ജനങ്ങളെ മൊത്തത്തില്‍ അപമാനിച്ചുകൊണ്ടുള്ള ഒരു സിനിമ ട്രെയിലര്‍ വിവാദമാവുന്നു. തക്കരിയ എന്ന മറാത്തി ചിത്രത്തിന്റെ ട്രെയിലറാണ് വിഷയം.
നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇതിനോടകം വാര്‍ത്താ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ ശിവസേന സ്ഥാപകനായ ബാല്‍ തക്കരിയ ആയിട്ടാണ് നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രസംഗമാണ് വിവാദ വിഷയം.

ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്ന സംഭാഷണത്തില്‍ സൗത്ത് ഇന്ത്യക്കാരെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുണ്ട്. മുണ്ട് പൊക്കി കാണിക്കുക എന്നതാണ് ഡയലോഗ്. ഇതിനെതിരെ രോക്ഷാകുലനായിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്.
തെലുങ്ക്- തമിഴ് സിനിമാ നടനായ സിദ്ധാര്‍ത്ഥ് വിഷയത്തില്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. വിദ്വേഷമുണ്ടാക്കുന്നത് നിര്‍ത്തൂ. ഈ സംഭാഷണത്തിലൂടെ പണമുണ്ടാക്കാനാണോ ആസൂത്രണം ചെയ്യുന്നത് എന്ന് സിദ്ധാര്‍ത്ഥ് ചോദിക്കുന്നു.


Click it and Unblock the Notifications











