»   » ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam

മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ത്ഥ പ്രണയ കഥയില്‍ നിന്നുമാണ് ആര്‍ എസ് വിമല്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ഒരുക്കിയത്. കഥയിലെ നായിക കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു. മൊയ്തീനെ നഷ്ടപ്പെട്ട കാഞ്ചനമലാ തന്റെ ഈ ജന്മം മുഴുവന്‍ മൊയ്തീന്റെ ഓര്‍മകള്‍ക്ക് വേണ്ടി മാറ്റിവച്ചതിനെ ഒരു വലിയ ത്യാഗമായിട്ടാണ് കേരളക്കര വിലയിരുത്തിയത്. എന്നാല്‍ കാഞ്ചന അത്രവലിയ ത്യാഗമൊന്നും ചെയ്തിട്ടില്ലെന്നാണ് നടന്‍ സിദ്ദിഖ് പറയുന്നത്.

കാഞ്ചനമാലയുടെ ജീവിതവും അനുഭവങ്ങളും പോലെ അനേകം സ്ത്രീകള്‍ ഈ സമൂഹത്തിലുണ്ട്. ഒരാളെ പ്രണയിച്ചു അയാളെ എന്നന്നേക്കുമായി നഷ്ടമായി, പിന്നീട് ആ കാരണത്താല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചതാണ് കാഞ്ചനമാല. ഇത്തരത്തിലുള്ള എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്- എന്നൊക്കെയാണ് സിദ്ദിഖ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെ അനശ്വര പ്രണയമാണ് ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

യഥാര്‍ത്ഥ പ്രണയക്കഥയെ ആസ്പദമാക്കി ഒരുക്കിയ എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷനാണ് എന്ന് നിന്റെ മൊയ്തീന് ലഭിച്ചത്.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

എന്ന് നിന്റെ മൊയ്തീന്‍ എന്ന കഥ ജനിക്കുന്നത് മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തില്‍ നിന്ന് തന്നെ. എന്നാല്‍ വെള്ളിത്തിരയില്‍ എത്തുന്ന ഓരോ സിനിമ ജനിക്കുന്നതും ഇങ്ങനെ തന്നെയാണ്. യഥാര്‍ത്ഥ ജീവിതമോ, അല്ലെങ്കില്‍ ഒരു സംവിധായകന്റെ കേട്ട് കേള്‍വിയോ ആകാം. എന്നാല്‍ അവയൊന്നും അതേ പോലെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. കലാകാരന്റെ ഭാവനയ്ക്ക് അനുസരിച്ച് മാറ്റം വരുത്തിയാണ് സിനിമയാക്കുന്നത്. സിദ്ദിഖ് പറയുന്നു. സിനിമാ വാരികയായ നാനയോടാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

കാഞ്ചനമാലയുടെ ജീവിതവും അനുഭവവും പോലെ ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ട്, പണ്ടെങ്ങോ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി അതുപോലെ എത്ര സ്ത്രികളുണ്ട്. കാഞ്ചനമാലയുടെ പ്രണയം ത്യാഗ പൂര്‍ണമാണെന്ന് അവര്‍ തന്നെ വിശ്വസിക്കുന്നു. അവര്‍ തന്നെ പ്രണയത്തിന്റെ അംബാസിഡറായി സ്വയം വിലയിരുത്തുന്നു. സിദ്ദിഖ് പറയുന്നു.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ചനമാലയുടെ പ്രസ്താവനകള്‍ പത്രമാധ്യമങ്ങളില്‍ നിറയുന്നു. അപ്പോള്‍ മുതല്‍ മനസില്‍ തോന്നിയ സംശയങ്ങളാണ് ഇവയെല്ലാം, സിദ്ദിഖ് പറയുന്നു.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങി മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴും ഒരു നല്ല വാക്ക് ആ സിനിമയെ കുറിച്ച് കാഞ്ചനമാല പറഞ്ഞിട്ടില്ല. സിനിമയെ ആക്രമിക്കാന്‍ മാത്രമേ കാഞ്ചനമാല ശ്രമിച്ചിട്ടിള്ളുവെന്നും സിദ്ദിഖ് പറയുന്നു.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

സിനിമയെ ആക്രമിക്കാന്‍ മാത്രം ശ്രമിച്ച കാഞ്ചനമാലയെ പോലൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്‍ഹിക്കുന്നത്. അര്‍ഹിക്കേണ്ടതാണെങ്കില്‍ എവിടെയാണെങ്കിലും അവരെ തേടിയെത്തുമെന്നും സിദ്ദിഖ് പറയുന്നു.

ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

ആര്‍ എസ് വിമല്‍ എന്ന സംവിധായകനാണ് കാഞ്ചനമാലയെ ഇത്രയും വലിയൊരു പ്ലാറ്റ് ഫോമില്‍ എത്തിച്ചത്. അതുക്കൊണ്ട് തന്നെ എന്ന് നിന്റെ മൊയ്തീന്റെ എല്ലാം ക്രഡിറ്റും ആര്‍ എസ് വിമലിന് മാത്രമാണ്-സിദ്ദിഖ്

English summary
Actor Siddique about Ennu Ninte Moideen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam