ഉണ്ണിക്കാ..കലക്കിയിട്ടുണ്ട് ലോഹത്തില്‍, ഇത്രയും പ്രതീക്ഷിച്ചില്ല

സിദ്ദിഖ്, സായികുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥപാത്രങ്ങളെ, സിനിമയുടെ അവസാനം വരെ പ്രേഷകര്‍ സംശയത്തോടെ നോക്കിയിരിക്കും. എപ്പോഴാണ് ഇവരുടെ സ്വഭാവം മാറി വില്ലനാകുന്നതെന്ന് പറയാന്‍ പറ്റില്ല. പഴയകാല സിനിമകളിലെ വില്ലന്മാരായ ഇവര്‍ ന്യൂജനറേഷന്‍ സിനിമകളില്‍ ഹാസ്യ വേഷവും അഭിനയിച്ചു വരുന്നുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്നത് മുഹമ്മദ് ഉണ്ണി എന്ന കഥാപാത്രത്തെയാണ്. ഈ ഉണ്ണി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല.

ഇതുവരെ സിദ്ദിഖ് അഭിനയിച്ച വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹ്യൂമറും വില്ലത്തരവും ഒന്നിച്ചുക്കൊണ്ട് പോകുന്ന ഒരു കഥാപാത്രമാണ്. എന്നാല്‍ ചിത്രത്തില്‍ ഇത്രയും പ്രധാന്യമുള്ള ഒരു വേഷമാണെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലന്ന് സിദ്ദിഖ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കുക.

ഹ്യൂമറും വില്ലത്തരവും അത്ര ഈസിയല്ല-സിദ്ദിഖ്

ഉണ്ണിക്കാ..കലക്കിയിട്ടുണ്ട് ലോഹത്തില്‍, ഇത്രയും പ്രതീക്ഷിച്ചില്ല

മുഹ്മമദ് ഉണ്ണി എന്ന കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല-സിദ്ദിഖ്. ഹ്യൂമര്‍ ചെയ്തിട്ടുണ്ട് വില്ലന്‍ വേഷവും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതു രണ്ടും കൂടി ഒന്നിച്ച ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കഥാപാത്ര ആവിഷ്‌കാരം അത്ര ഈസിയല്ല. അത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്.

സെലക്ടീവാകാന്‍ എനിക്ക് കഴിയില്ല

ഉണ്ണിക്കാ..കലക്കിയിട്ടുണ്ട് ലോഹത്തില്‍, ഇത്രയും പ്രതീക്ഷിച്ചില്ല

സിനിമകളില്‍ അത്ര സെലക്ടീവ് ആകാന്‍ എനിക്ക് കഴിയില്ല. കാരണം ഞാന്‍ അത്ര വലിയ നടനായിട്ടില്ല. ഞാന്‍ സെലക്ടീവ് ആയാല്‍ എനിക്ക ചിലപ്പോള്‍ സിനിമ തന്നെ കിട്ടാതെ വരും. സൂപ്പര്‍സ്റ്റാറുകള്‍ക്കും കേന്ദ്രകഥാപാത്രങ്ങള്‍ക്കവും സെലക്ടീവാകാം.

കിട്ടുന്ന അവലരം മുതലാക്കുക

ഉണ്ണിക്കാ..കലക്കിയിട്ടുണ്ട് ലോഹത്തില്‍, ഇത്രയും പ്രതീക്ഷിച്ചില്ല

പലരെയും കഥാപാത്രമായി പരിഗണിച്ചിട്ടാകും എന്നെ സിനിമയിലേക്ക് പരിഗണിക്കുന്നത്. അതുക്കൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കി പോയി അഭിനയിക്കുക എന്നാണ് എന്റെ ധര്‍മ്മം.

ഉണ്ണി കാക്ക എന്നൊരു മോഹലാലിന്റെ ഒരു വിളിയുണ്ട്

ഉണ്ണിക്കാ..കലക്കിയിട്ടുണ്ട് ലോഹത്തില്‍, ഇത്രയും പ്രതീക്ഷിച്ചില്ല

മുഹമ്മദ് ഉണ്ണി എന്ന പേര് രഞ്ജിത്തിന്റെ സൃഷ്ടിയാണ്. ചിത്രത്തിലെ ഉണ്ണിക്കാ എന്ന പേര് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മോഹന്‍ലാല്‍ ഉണ്ണി കാക്ക എന്ന് രണ്ട് പ്രവാശ്യം വിളിക്കുന്നുണ്ട്. അത് കേള്‍ക്കാന്‍ വല്ലത്തൊരു സുഖമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X