ഞാന്‍ നോക്കുമ്പോള്‍ പ്രണവ് കട്ടിലിനടിയില്‍ കിടന്ന് ഉറങ്ങുന്നു, ഓണ്‍സ്‌ക്രീന്‍ 'മോഹന്‍ലാല്‍' പറയുന്നു

By Aswini

അങ്ങനെ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി തിയേറ്ററിലെത്തി. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന്റെ ഓണ്‍സ്‌ക്രീന്‍ അച്ഛന്‍ മകനെ കുറിച്ച് വാചാലനായത്.

സിദ്ധിഖ് ആണ് ഓണ്‍സ്‌ക്രീനിലെ മോഹന്‍ലാല്‍. പ്രണവിന്റെ അച്ഛനായി അഭിനയിച്ച അനുഭവത്തെ കുറിച്ചും പ്രണവ് എന്ന മകനെ കുറിച്ചും അഭിമുഖത്തില്‍ സിദ്ധിഖ് വാചാലനായി. സിദ്ധിഖിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

രണ്ട് താരപുത്രന്മാരുടെ അച്ഛന്‍

രണ്ട് താരപുത്രന്മാരുടെ അച്ഛന്‍

മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെയും അച്ഛനായി അഭിനയിച്ച നടന്‍ എന്ന ഖ്യാതി ഇനി സിദ്ധിഖിന്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ധാരാളം ചിത്രങ്ങളിലഭിനയിച്ച സിദ്ധിഖ് രണ്ട് പേരുടെയും മക്കളുടെ ഓണ്‍സ്‌ക്രീന്‍ അച്ഛനായും എത്തി.

ലാലാണ് ആദ്യം പറഞ്ഞത്

ലാലാണ് ആദ്യം പറഞ്ഞത്

ആദി എന്ന ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ആണ് ആദ്യം എന്നോട് സംസാരിച്ചത്. ഒരു സിനിമാ ലൊക്കേഷനിലിരിക്കുമ്പോള്‍ ലാല്‍ പറഞ്ഞു, 'അപ്പുവിന്റെ സിനിമ വരുന്നു.. ജിത്തുവാണ് ഡയറക്ട് ചെയ്യുന്നത്.. സിദ്ധിഖിനെയാണ് അവര്‍ അപ്പുവിന്റെ അച്ഛനായി കാസ്റ്റ് ചെയ്തിരിക്കുന്നത്' എന്ന്. അപ്പോള്‍ ഞാനാണ് ആ പടത്തിലെ മോഹന്‍ലാല്‍ എന്ന് ഞാന്‍ പറഞ്ഞു.

എല്ലാവരും ആഗ്രഹിക്കും ഇങ്ങനെ ഒരു മകന്‍

എല്ലാവരും ആഗ്രഹിക്കും ഇങ്ങനെ ഒരു മകന്‍

ഈ മകനെ കുറിച്ച് പറയുകയാണെങ്കില്‍, നമ്മള്‍ എല്ലാവരും ആഗ്രഹിക്കും നമുക്ക് ഇതുപോലൊരു മകനുണ്ടെങ്കിലെന്ന്. എല്ലാ അച്ഛനമ്മമാരും അവരുടെ മക്കളുടെ മിടുക്കുകളെ കുറിച്ച് സംസാരിക്കും. പക്ഷെ മോഹന്‍ലാല്‍ ഒരിക്കലും പ്രണവിനെ കുറിച്ച് അങ്ങനെയൊന്നും സംസാരിച്ചു കേട്ടിട്ടില്ല.

അപ്പുവിനെ പരിചയം

അപ്പുവിനെ പരിചയം

ചെറുപ്പം മുതലേ അപ്പുവിനെ അങ്ങനെ - ഇങ്ങനെ കാണാറുണ്ട്.. പക്ഷെ എന്റെ അടുത്തൊന്നും അധികം സംസാരിച്ചിട്ടില്ല. ലൊക്കേഷനിലും അപ്പു അങ്ങനെ തന്നെയാണ്. പറയുന്നതൊക്കെ ശാന്തനായി കേട്ടിരിയ്ക്കും

അപ്പുവിന്റെ രീതികള്‍

അപ്പുവിന്റെ രീതികള്‍

പെരിങ്ങോട് ആയുര്‍വേദ ചികിത്സയ്ക്ക് കുറച്ച് ദിവസം ലാലിനൊപ്പം ഞാനുമുണ്ടായിരുന്നു. എനിക്ക് താത്പര്യമുണ്ടായിട്ടല്ല, ലാല്‍ വിളിച്ചതുകൊണ്ട് പോയി. ഒരു ദിവസം അവിടെ ലാലിന്റെ ഫാമിലി വന്നു. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മുറിയില്‍ പോയി. അവിടെ ലാലുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ, കട്ടിലിന് അടിയില്‍ ഒരു അനക്കം. ഞാന്‍ നോക്കിയപ്പോള്‍ പ്രണവ് ഉറങ്ങുന്നു. ചോദിച്ചപ്പോള്‍ 'അവന് ഈ എണ്ണയുടെ മണമൊന്നും ഇഷ്ടമല്ല.. കട്ടിലില്‍ എണ്ണയായത് കൊണ്ട് തറയില്‍ കിടന്ന് ഉറങ്ങുന്നതാണ്' എന്ന് ലാല്‍ പറഞ്ഞു.

കൗതുകം

കൗതുകം

കുറച്ച് നേരം പ്രണവ് അവിടെ ഉണ്ടായിരുന്നു. ഞാന്‍ ചോദിച്ചതിന് മാത്രം എന്തൊയോ ഉത്തരങ്ങള്‍ പറഞ്ഞു. പിന്നെ കറച്ച് നേരം പുറത്ത് പോയി തിരിച്ചുവന്നു. എവിടെ പോയതാണെന്ന് ചോദിച്ചപ്പോള്‍, അവിടെ ഒരു മരത്തില്‍ അണ്ണാന്‍ കുഞ്ഞിനെ കാണാന്‍ പോയതാണത്രെ. ലൊക്കേഷനിലും അങ്ങനെയാണ് പ്രണവ്. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ കൗതുകം നോക്കി പോവും.

ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിച്ചു പോവും

ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിച്ചു പോവും

പ്രണവ് അധികം സംസാരിക്കില്ല. ലൊക്കേഷനിലിരുന്ന് നമ്മളെന്ത് പറഞ്ഞാലും ശാന്തനായി കേട്ടുകൊണ്ടിരിയ്ക്കും. അപ്പുവിന്റെ ശബ്ദം കേള്‍ക്കാന്‍ നമ്മളൊന്ന് ആഗ്രഹിച്ചു പോവും അപ്പോഴൊക്കെ. ഡബ്ബിങ് ചെയ്യുന്നത് എങ്ങനെയാണെന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഡബ്ബ് ചെയ്ത് വന്നപ്പോള്‍ അത് മനോഹരമായി- സിദ്ധിഖ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X