twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിക്ക് വേണ്ടി ഒന്നും ചെയ്തില്ല! എന്നാൽ അമ്മ ചെയ്തത്...ഡബ്ല്യുസിസിക്കെതിരെ നടൻ സിദ്ധിഖ്

    |

    മലയാള സിനിമയിൽ വൻ ചലനം സൃഷ്ടിച്ച സംഭവമായിരുന്നു നടിയ്ക്ക് നേരെയുണ്ടായ അക്രമം. മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും ഇത് വൻ ചർച്ച വിഷയമായിരുന്നു. മലയാള സിനിമ സംഘടനയായ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടി താരങ്ങൾ തന്നെ രംഗത്തെത്തുന്ന കാഴ്ചയുണ്ടായിരുന്നു. പിന്നീട് മോളിവുഡ് സിനിമ ലോകം ഇരു ചേരികളലേയ്ക്ക് പിരിയുന്ന കാഴ്ച തന്നെയുണ്ടായി. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയായിരുന്നു സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയുണ്ടാകുന്നത്. വനിത സംഘടനയുട രൂപീകരണത്തിനു ശേഷം നിരവധി വിവാദങ്ങൾക്കാണ് മലയാള സിനിമ സാക്ഷിയായത്.

    ഇപ്പോഴിത വനിത സംഘടനയ്ക്ക് നേരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ദിഖ്. ആക്രമിക്ക നടിയ്ക്ക് വേണ്ടി വനിതാ സംഘടനയായ ഡബ്ല്യൂസിസി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം. റൂറൽ പോലീസും കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റിയു ചേർന്ന സംഘടിപ്പിച്ച ടോക്ക് ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

    വനിത സംഘടന ചെയ്തത് ഇത്രമാത്രം

    ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി ഒന്നും ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ തോന്നിയതൊക്കെ എഴുതി വിടുക മാത്രമാണ് അവർ ചെയ്തത്. അത് ജനം വിശ്വസിക്കുകയും ചെയ്തുവെന്നും സിദ്ദിഖ് പറഞ്ഞു. നടിയുടെ ഭാഗത്ത് നിന്ന് നിൽക്കുന്നു എന്ന് അവകാശപ്പെടുന്നവർ ചാനൽ ചർച്ചകളിൽ മാത്രമേ രംഗത്ത് വരുകയുള്ളൂ . സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ചാനൽ ചർച്ചയിൽ ഇരുന്നു വിഡ്ഡിത്തം പറയുന്നു. കൂടാതെ അവർക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

     അമ്മ  കൂടെ നിന്നു

    നടയ്ക്ക് ഉണ്ടായ ദുരനുഭവം അറിഞ്ഞയുടൻ തന്നെ അമ്മ സംഘടന ഭാരവാഹികൾ മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ടു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതി പൾസർ സുനിയെ ഫിടി കൂടിയെന്നും സിദ്ദിഖ് ടോക്ക് ഷോയിൽ പറഞ്ഞു. എന്നാൽ കേ,സിൽ 85 ദിവസം ജയലിൽ കിടന്ന നടനെതിരെ മാസങ്ങൾക്ക് ശേഷമാണ് ആരോപണം ഉന്നയിക്കുന്നത്. ആക്രമിക്കപ്പെട്ട നടി ആരോപണ വിധേയനായ നടന്റെ പേര് പറയുന്നത് നാലു മാസങ്ങൾക്ക് ശേഷമാണ്. ഇതിൽ ദുരൂഹതയുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

     നടിയ്ക്കൊപ്പം

    ആരോപണ വിധേയനായ നടൻ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തെ ആ നിലയിൽ കണ്ടാൽ മതി. നടിയ്ക്കുണ്ടായ സംഭവം അറിഞ്ഞയുടൻ തന്നെ അമ്മ ഭരവാഹി എന്ന നിലയിലും സഹപ്രവർത്തക എന്ന നിലയിലും മുഖ്യമന്ത്രിയെ കണ്ടിരുന്നു നടിക്കൊപ്പമാണ് എല്ലാവരും നിൽക്കുന്നത്. അവർക്കൊപ്പമല്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നൽ മാത്രമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ലഹരിമരുന്ന് മാഫിയയ്ക്കെതിരെ പേലീസുമായി ചേർന്ന് പോരാടൻ തയ്യാറാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

     അമ്മയുമായുള്ള ശീതയുദ്ധം


    തുടക്കം മുതൽ തന്നെ ഡബ്ല്യൂസിസിയും താരസംഘടനയായ അമ്മയും തമ്മിൽ അഭിപ്രായഭിന്നതകൾ രൂക്ഷമായിരുന്നു. പല അവസരങ്ങളിലും തങ്ങളുടെ വിയോജിപ്പുക്കൾ താര സംഘടനകൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. ഒരു ശീതയുദ്ധത്തിന് സമാനമായ അവസ്ഥയിലൂടെയായിരുന്നു സംഭവങ്ങൾ സഞ്ചരിച്ചത്. അമ്മയിൽ നിന്ന് നടിമാർ രാജിവെച്ചതും വലിയ വിവാദമായിരുന്നു. ആരോപണ വിധേയനായ നടനെ സംഘടനയിലേയ്ക്ക് തിരികെ എടുക്കുന്നു എന്നുളള അമ്മയുടെ നിലപാടിനെ തുടർന്നായിരുന്നു നടിമാരുടെ രാജി.

    Read more about: wcc amma അമ്മ
    English summary
    actor Siddique aganist amma in actress assault case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X