»   » ദുല്‍ഖര്‍, അമല്‍ നീരദ് ചിത്രത്തില്‍ സിദ്ദിഖും

ദുല്‍ഖര്‍, അമല്‍ നീരദ് ചിത്രത്തില്‍ സിദ്ദിഖും

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സിദ്ദിഖും. അമല്‍ നീരദ് ചിത്രത്തില്‍ ഇത് ആദ്യമായാണ് സിദ്ദിഖ് അഭിനയിക്കുന്നത്. ഏപ്രിലില്‍ 24ന് പാലായില്‍ വച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ പരീക്ഷണം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടെയിനറാണ് പുതിയ ചിത്രമെന്നും അമല്‍ നീരദ് നേരത്തെ സൂചിപ്പിച്ചിരുന്നു.

sidhique-05

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നേരത്തെ അഞ്ചു സുന്ദരികളിലെ അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

English summary
Actor siddique in Amal neeradh's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam