കര്‍ഷകനായി സിദ്ദിഖും
മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഇപ്പോള്‍ കൃഷിയുടെ പിന്നാലെയാണ്. മമ്മൂട്ടിയും സലിം കുമാറും ശ്രീനിവാസനുമെല്ലാം നല്ല കൃഷിയുടെ പാഠങ്ങള്‍ പരീക്ഷിക്കുകയും ആരാധകര്‍ക്ക് മാതൃകയാവുകയുമാണ്. ഇക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്ന താരമാണ് സിദ്ദിഖ്. കഴിഞ്ഞ ദിവസം സിദ്ദിഖ് വിത്തെറിയാന്‍ പാടത്തിറങ്ങിയത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.
എറണാകുളത്ത് പള്ളിക്കരയിലായിരുന്നു സിദ്ദിഖിന്റെ കൃഷി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കൃഷിയില്ലാതെകിടക്കുന്ന മോറക്കാല പാടത്താണ് സിദ്ദിഖ് വിത്തെറിയാനെത്തിയത്. സണ്‍റൈസ് റസിഡന്റ് അസോസിയേഷനും പാടശേഖരസമിതിയും ചേര്‍ന്നാണ് ഇത്തവണ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. കൃഷിയിറക്കല്‍ ചടങ്ങ് ഉത്ഘാടനം ചെയ്യാനായി സിദ്ദിഖിനെ ക്ഷണിയ്ക്കുകയായിരുന്നു.

കൃഷിയില്‍ നിന്നും ലഭിയ്ക്കുന്ന സന്തോഷം വളരെ വ്യത്യസ്തമാണെന്നും കൃഷിയില്ലെങ്കില്‍ മലയാളിയില്ലെന്നും വിത്തെറിയല്‍ ചടങ്ങിന് ശേഷം സിദ്ദിഖ് പറഞ്ഞു. നേരത്തേ മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ കൃഷിയിറക്കാനും കൊയ്യാനുമായി പാടത്തിറങ്ങിയത് വലിയ വാര്‍ത്തകളായിരുന്നു. നടന്‍ സലിം കുമാര്‍ കുറച്ചുനാളായി പൊക്കാളി കൃഷിനടത്തിവരുന്നുണ്ട്.


Click it and Unblock the Notifications











