ദിലീപല്ല നിവിൻ പോളി!! ദിലീപിനെ കുറിച്ചുള്ള ആ മൊഴിയെപ്പറ്റി അറിയില്ല, വിശദീകരണവുമായി സിദ്ദിഖ്
കേസിൽ കുറ്റാരോപിതാനയി ജയിലിലായ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും തിരിച്ചെടുത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് അധാരമായത്.
മലയാള താരസംഘടനയായ അമ്മയിലുണ്ടായിരിക്കുന്ന അഭ്യന്തരയുദ്ധം മലയാള സിനിമയെ ഒന്നടങ്കം ബാധിക്കുന്ന ഒരു കാഴ്ചയാണ് കണ്ടു വരുന്നത്. പ്രിയപ്പെട്ട താരങ്ങൾ രണ്ടു വശങ്ങളിലായി പിരിയുകയും പരസ്പരം കൊമ്പുകോർക്കുന്ന അവസ്ഥയാണ് ഇപ്പോൾ. നടിയ്ക്ക് നേരെയുണ്ടായ അക്രമണത്തിൽ തുടങ്ങി സംഘടനയ്ക്കുള്ളിലും പുറത്തും നിരവധി പ്രശ്നങ്ങളാണ് രൂപം കൊണ്ടത്.
കേസിൽ കുറ്റാരോപിതാനയി ജയിലിലായ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് അധാരമായത്. ദിലീപിനെ അമ്മ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സിനിമയിലെ വനിതാ സംഘടന അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പല പ്രശ്നങ്ങളായിരുന്നു അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടിമാരും നടന്മാരും വിളിച്ചു ചേർത്ത പ്രസ്മീറ്റുകളും ആരോപണങ്ങളും വിവാദ പരാമർശങ്ങളും അമ്മയിലെ ആഭ്യന്തര കലാപത്തിന്റെ തുടർക്കഥയാണ്. ദിലീപിനെ അമ്മയിലെ താരങ്ങൾ സംരക്ഷിക്കുന്നു എന്ന ആരോപണം ഉയർന്ന് കേട്ടിരുന്നു. അമ്മയിലെ പ്രശ്നങ്ങളെ കുറിച്ചും ദിലീപ്- അക്രമിക്കപ്പെട്ട നടി വിഷയത്തെ കുറിച്ച് നടൻ സിദ്ദിഖാണ് തുറന്നു പറഞ്ഞിരിക്കുന്നത്.

സിദ്ദിഖിന്റെ പ്രസ്മീറ്റ്
വനിത സംഘടന പ്രവർത്തകർ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ വിശദീകരണവുമായി അമ്മുടെ പ്രതിനിധിയായി നടൻ സിദ്ദിഖും നടി കെപിഎസി ലളിതയും മാധ്യമങ്ങളെ കണ്ടിരുന്നു. നടിമാർ ഉന്നയിച്ച ആരോപണങ്ങളെ ഖണ്ഡിക്കും വിധത്തിലായിരുന്നു ഇവരുടെ മറുപടി. നടിമാരെ അടപടലം വിമർശിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രസ്മീറ്റ്.

നടിയുടെ അവസരം
ദീലീപ് നടിയുടെ അവസരം നഷ്ടപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ സിദ്ദിഖിന്റെ പേരിലും ഇതേ മൊഴി വ്യാപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയുടെ താരം വ്യക്തമാക്കുന്നുണ്ട്. തന്റെ പേരിൽ പ്രചരിക്കുന്ന മൊഴി വ്യാജമാണെന്നും തനിയ്ക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ദിവസം (ഒക്ടോബർ 19 ന്) അമ്മ ഭാരവാഹികൾ വിളിച്ചു ചേർത്ത് പ്രസ്മീറ്റിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ദിലിപ് അല്ല നിവിൻ പോളി
ദിലീപിന്റെ സിനിമ സെറ്റിൽവെച്ചാണ് കെപിഎസി ലളിതയും സിദ്ദിഖും പ്രസ്മീറ്റ് വിളിച്ചു ചേർത്തതെന്നുള്ള ആരോപണവും ഉയർന്നിരുന്നു. ഇത് അമ്മയിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. ഇതിനെതിരെ അമ്മയിലെ എക്സിക്യൂട്ടിവ് അംഗവും നടനുമായ ജഗദീഷ് രംഗത്തെത്തിയിരുന്നു. സിദ്ദിഖിനെതിരേയും കെപിഎസി ലളിതയ്ക്കെതിരേയും ഗുരുതരമായ ആരോപണമായിരുന്നു ജഗദീഷ് അന്ന് ഉന്നയിച്ചിരുന്നത്. എന്നാൽ താൻ പ്രിസ്മീറ്റ് വിളിച്ചു ചേർത്തത് മിഖായേലിന്റെ ലൊക്കേഷനിൽവെച്ചാണെന്നും അത് നിവിൻ പേളി ചിത്രമാണെന്നും സിദ്ദിഖ് മാധ്യമങ്ങളെ കണ്ടപ്പോൾ വ്യക്തമാക്കി.

ലളിത ചേച്ചിയെ കൊണ്ടു വന്നത്
അമ്മയുടെ സെക്രട്ടറിയാണ് സിദ്ദിഖ്. അതിനാൽ തന്നെ സംഘടനയുടെ നിലപാടുകൾ വ്യക്തമാക്കാൻ സിദ്ദിഖും ബാധ്യയസ്ഥാണ്. എന്നാൽ എക്സിക്യൂട്ടീവ് അംഗം പോലുമല്ലാത്ത കെപിഎസി ലളിതയെ എന്തുകൊണ്ട് പ്രസ്മീറ്റിൽ ഉൾപ്പെടുത്തി എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. മുതിർന്ന വനിത അംഗം എന്ന നിലയില്‍ ചേച്ചിയെ വിളിച്ചത് ഞാന്‍ തന്നെയാണ്. എന്നാൽ ഇക്കാര്യം മോഹൻലാലുമായും ഇടവേള ബാബുവായും താൻ ചർച്ച നടത്തിയിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

അമ്മയെ തകർക്കുക
ഡബ്യൂസിസിയുടെ ഉദ്യോശം അമ്മയെ തകർക്കുക എന്നതാണെന്ന് നടൻ സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറഞ്ഞു. ഇതിനു മുൻപും ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. അന്ന് രാജിവെച്ച് പുറത്തു പോയ നടിമാരുടെ കാര്യത്തിൽ ദൃഢമായ തീരുമാനമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.


Click it and Unblock the Notifications











